കൊച്ചി ∙ നഗരത്തിലെ ചൂടിന് ഇരട്ടി പൊള്ളൽ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന ഡേറ്റ പ്രകാരം കേരളത്തിൽ ചൂട് കൂടുതൽ അനുഭവപ്പെടുന്ന മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരാഴ്ചയായി കൊച്ചിയിലെ താപനില 28–34 ഡിഗ്രി സെൽഷ്യസിനിടയിൽ സ്ഥിരമായി നിൽക്കുന്നുണ്ട്.
ഇതേ സമയം കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 30–37 ഡിഗ്രി വരെ താപനില ഉയർന്നു. എന്നിട്ടും കൊച്ചിയിൽ പകൽ കൂടുതലായി അനുഭവപ്പെടുന്ന പൊള്ളലിന്റെ കാരണം ഉൾനാടൻ ഉപ്പ് ജലാശയങ്ങളുടെ സാന്നിധ്യമാണെന്നു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
ഉപ്പിന്റെ അംശം കൂടുതൽ അടങ്ങിയ അന്തരീക്ഷ ബാഷ്പത്തിന്റെ (ഹ്യുമിഡിറ്റി) കൊച്ചിയിലെ തോത് 60 മുതൽ 70% വരെയാണു ചില ദിവസങ്ങളിൽ ഇത് 75% വരെ ഉയരാറുണ്ട്.
ഏതാണ്ട് ഇതേ ഹുമിഡിറ്റി അളവുള്ള കാസർകോട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളെക്കാൾ പകൽ സമയങ്ങളിൽ കൊച്ചിയിൽ കൂടുതൽ പൊള്ളൽ അനുഭവപ്പെടാനുള്ള കാരണം ഉപ്പിന്റെ അംശത്തിനൊപ്പം അന്തരീക്ഷത്തിലെ പൊടിയുടെയും പെട്രോളിയം കണികകളുടെയും സാന്നിധ്യമാണ്. എയർകണ്ടിഷൻ ചെയ്ത വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും എണ്ണം കേരളത്തിലെ മറ്റു പട്ടണങ്ങളെക്കാൾ കൊച്ചിയിൽ കൂടുതലാണ്.
ഇതും ചൂട് വർധിക്കാനുള്ള കാരണമാണ്.ഇതുകൊണ്ടാണ് കൊച്ചിയിലെ 31 ഡിഗ്രി സെൽഷ്യസ് ചൂട് പോലും പാലക്കാട്ടെയും പുനലൂരിലെയും 37 ഡിഗ്രി ചൂടിനേക്കാൾ അസഹ്യമാകുന്നതെന്നു കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

