
2 കോച്ചുകൾ ‘പാളം തെറ്റി മറിഞ്ഞു’; യാത്രക്കാരെ ഞെട്ടിച്ച് റെയിൽവേയുടെ മോക്റെയിൽവേ മോക്ഡ്രിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ യാത്രക്കാർ ഉൾപ്പെടെയുള്ളവരെ ഞെട്ടിച്ച് റെയിൽവേയുടെ മോക് ഡ്രിൽ.അപകടമുഖത്തെ രക്ഷാപ്രവർത്തനം വിലയിരുത്താനും തടസ്സമില്ലാത്ത രക്ഷാ ഏകോപനം കൃത്യമായി സാധ്യമാക്കാൻ വിവിധ വകുപ്പുകൾ എത്രത്തോളം സജ്ജമാണെന്നു പരിശോധിക്കാനുമായിരുന്നു മോക്ഡ്രിൽ. പൊന്നുരുന്നി മാർഷലിങ് യാഡിലാണ് 2 കോച്ചുകൾ ‘പാളം തെറ്റി മറിഞ്ഞത്’. രാവിലെ 8.44ന് അപകട അലാം മുഴങ്ങിയതോടെ എമർജൻസി സംഘം സജീവമായി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. റെയിൽവേ മെഡിക്കൽ സംഘം, അഗ്നിരക്ഷാ സേന, ആംബുലൻസുകൾ, ആർപിഎഫ്, വിവിധ റെയിൽവേ വിഭാഗങ്ങൾ, ഗവ. റെയിൽവേ പൊലീസ് തുടങ്ങിയവരെല്ലാം പാഞ്ഞെത്തി.മറിഞ്ഞ കോച്ചുകളിൽ നിന്നു ‘പരുക്കേറ്റവരെ’ രക്ഷപ്പെടുത്തി, വൈദ്യ സഹായം നൽകി അപകട സ്ഥലത്തുനിന്നു നീക്കി.
അതിനു ശേഷം കോച്ചുകൾ അപകട സ്ഥലത്തുനിന്നു മാറ്റാനായിരുന്നു ശ്രമം. ആക്സിഡന്റ് റിലീഫ് ട്രെയിൻ, 140 ടൺ ഭാരം വഹിക്കാവുന്ന ക്രെയിൻ, മെഡിക്കൽ റിലീഫ് വാൻ, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു അത്.വിവിധ വിഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പേർ മോക്ക് ഡ്രില്ലിന്റെ ഭാഗമായി. എസ്ഡിഎംഎ, ജില്ലാ മെഡിക്കൽ സർവീസ്, ജില്ലാ ഭരണകൂടം, സിറ്റി പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സിവിൽ ഡിഫൻസ് എന്നിവരും സഹകരിച്ചു. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ഗണേഷ്, തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ, ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷനൽ സേഫ്റ്റി ഓഫിസർ കെ.വിജയകുമാർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.