
എറണാകുളം ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പനങ്ങാട് സബ് സ്റ്റേഷൻ, അന്ന പ്രോപ്പർട്ടി പരിസരങ്ങളിൽ 9 മുതൽ 5 വരെ.ലിങ്ക് അവന്യു റോഡ്, ശാസ്താ ടെംപിൾ റോഡ്, കൈപ്പിള്ളി ലൈൻ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
ഗതാഗതം നിരോധിച്ചു
കാക്കനാട്∙മാപ്രാണം–നിലംപതിഞ്ഞി റോഡിൽ (നിലംപതിഞ്ഞിമുകൾ–രാജഗിരി വാലി റോഡ്) ഇന്നും നാളെയും രാത്രി 9 മുതൽ രാവിലെ 8 വരെ ടാറിങ് നടക്കുന്നതിനാൽ നിലംപതിഞ്ഞി ജംക്ഷൻ മുതൽ ഇൻഫോപാർക്ക് എക്സ്പ്രസ് വേ വരെയും അവിടെ നിന്ന് രാജഗിരി വാലി റോഡിലൂടെയുമുള്ള ഗതാഗതം നിരോധിച്ചു.
സൗജന്യ നേത്ര ചികിത്സാ ക്യാംപ്
വൈപ്പിൻ∙മഹാത്മാ സ്വാശ്രയ സംഘത്തിന്റെയും അഹല്യ ഐ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നാളെ രാവിലെ 9ന് ചെറായി ചക്കരക്കടവ് ജോർജ് എൽപി സ്കൂളിൽ സൗജന്യ നേത്ര ചികിത്സ ക്യാംപ് നടത്തും. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് എൻ.ഡി. ബിജോയ് അധ്യക്ഷത വഹിക്കും.
സൗജന്യ ഫിസിയോതെറപ്പി ഇന്ന്
കൊച്ചി ∙വോൾ ഫിസിയോ ക്ലിനിക്കിന്റെ സൗജന്യ ഫിസിയോതെറപ്പി പരിപാടി ഇന്ന് 4നു പനമ്പിള്ളിനഗർ വോക്വേയിൽ നടക്കും.
ഡോക്ടറുടെ ഒഴിവ്
കിഴക്കമ്പലം∙മലയിടംതുരുത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് രാവിലെ 11ന്. 0484 2680499.