കൊച്ചി ∙ മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശി സന്ധ്യയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭ വീടു വച്ചുനൽകും.
നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് വീട് വച്ചുനൽകുന്നത്. കെയർ ആൻഡ് ഷെയർ വാർഷികത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന 100 വീടുകളിൽ ഒന്ന് സന്ധ്യയ്ക്ക് നൽകും. നിരണം പള്ളിയിൽ നടന്ന സഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷിക ചടങ്ങിലാണ് പരിശുദ്ധ ബാവാ ഇക്കാര്യം അറിയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

