മൂവാറ്റുപുഴ∙ നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ഇഇസി മാർക്കറ്റ്– പുളിഞ്ചോട് റോഡ് നവീകരണവും ബിഎംബിസി നിലവാരത്തിലുള്ള ടാറിങ്ങും പൂർത്തീകരിച്ചു. 2023–24 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണു 4.2 മീറ്റർ വീതിയിൽ 1 കിലോമീറ്റർ 300 മീറ്റർ ദൈർഘ്യത്തിൽ റോഡ് നവീകരണം പൂർത്തിയാക്കിയത്. നഗര റോഡ് വികസനം യാഥാർഥ്യമാകുന്നതിനോടൊപ്പം നഗരത്തിലെ പ്രധാന റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തണമെന്ന എംഎൽഎയുടെ നിർദേശത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
നഗര വികസനത്തിന് നിർണായകമായ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനായി 2023–24 ബജറ്റിൽ ആസാദ്–കീച്ചേരിപ്പടി കെഎംഎൽപി സ്കൂൾ റോഡ്, ആശ്രമംകുന്ന് റോഡ്, ഇഇസി മാർക്കറ്റ്–പുളിഞ്ചോട് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ് എന്നിവ ഉന്നത നിലവാരത്തിൽ നവീകരിക്കുന്നതിനായി 5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ ആസാദ്–കീച്ചേരിപ്പടി കെഎംഎൽപി സ്കൂൾ റോഡ്, മാർക്കറ്റ് റോഡ്, ആശ്രമംകുന്ന് റോഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. ഇഇസി മാർക്കറ്റ്– പുളിഞ്ചോട് റോഡിന്റെ നിർമാണത്തിൽ സാങ്കേതികവും സ്ഥലവുമായി ബന്ധപ്പെട്ടും തടസ്സങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം അതിജീവിച്ചാണ് ഇപ്പോൾ നവീകരണം പൂർത്തിയാക്കാൻ സാധിച്ചതെന്നു മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

