മൂവാറ്റുപുഴ∙ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും കാലപ്പഴക്കത്താൽ തകർന്നു വീഴാവുന്നതുമായ കെട്ടിടങ്ങളിൽ കനത്ത അതിഥിത്തൊഴിലാളികളെ താമസിപ്പിക്കുന്നതിൽ പ്രതിഷേധം. ആയവന പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കിണറ്റിൽ വീണ് 6 വയസ്സുകാരി മരിച്ചത് ഇത്തരമൊരു കെട്ടിടത്തിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത, പഞ്ചായത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിലാണ് കുടുംബങ്ങളെ താമസിപ്പിക്കുന്നതെന്ന് ആയവന പഞ്ചായത്ത് അംഗം സ്വാതി രതീഷ് പറഞ്ഞു.
താമസിക്കുന്നവർ ആരാണെന്നോ എവിടെ നിന്ന് വന്നവരാണെന്നോ ഉള്ള കൃത്യമായ പരിശോധന നടത്താതെയാണ് മുറികൾ വാടകയ്ക്ക് നൽകുന്നത്.
ആയവനയിലെ കെട്ടിടത്തിൽ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിനും പഞ്ചായത്തിനും അറിയില്ല. കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച കെട്ടിടത്തിൽ അപകടകരമായ സാഹചര്യത്തിലാണ് കുട്ടികൾ അടക്കമുള്ളവർ കഴിയുന്നത്.
നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് ഉടമയ്ക്ക് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇവരെ ഒഴിപ്പിക്കാൻ ഉടമ തയാറായില്ല.
ഇവിടെയുള്ള കിണറും അപകടനിലയിലാണ്. അപകടകരമായ കെട്ടിടത്തിൽ കഴിയുന്ന അതിഥിത്തൊഴിലാളികളെ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സ്വാതി രതീഷ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും അതിഥിത്തൊഴിലാളികളുടെ ഇത്തരം താമസസ്ഥലങ്ങളിൽ കർശന പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

