അരൂർ ∙ദേശീയപാത 66–ൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അരൂർ–തുറവൂർ ഉയരപ്പാതയിൽ എ 1 ബി 1 ഏരിയയിൽ അവസാനത്തെ ഗർഡർ സ്ഥാപിച്ചു. അരൂർ പള്ളി ബൈപാസ് കവലയിലാണ് 2548–ാം നമ്പർ ഗർഡർ സ്ഥാപിക്കുന്ന ചടങ്ങ് ഇന്നലെ വൈകിട്ട് 3 ന് പൂജാകർമങ്ങളോടെ നടത്തിയത്. അശോക ബിൽഡ്കോൺ കമ്പനിയാണ് രാജ്യത്തെ ഏറ്റവും വലിയ മേൽപാലം നിർമിക്കുന്നത്.
അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്ററിൽ 2566 ഗർഡറുകളാണുള്ളത്. ഇപ്പോൾ അരൂർ ഭാഗത്ത് റാംപിന്റെ തുടക്കത്തിൽ അവസാനത്തെ ഗർഡറാണ് ഉയർത്തിയത്.
6 ഗർഡറുകൾ നേരത്തെ സ്ഥാപിച്ചിരുന്നു. ഉയരപ്പാതയിൽ ഇനി 18 ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളത്.
അതിൽ 4 ഗർഡറുകൾ പിയർ 27, 28 എന്നിവയിൽ സ്ഥാപിച്ചു കഴിഞ്ഞാൽ ബാക്കി 14 ഗർഡറുകൾ മാർച്ചിനു ശേഷമേ സ്ഥാപിക്കാൻ കഴിയൂ.
കാരണം പില്ലർ 24,25,26,27 എന്നിവയുടെ മുകളിൽക്കൂടി 110 കെവി വൈദ്യുതി ലൈൻ കടന്നു പോകുന്നതിനാൽ വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇവിടെ ഗർഡർ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകൂ. ഇതിന് കാലതാമസമുണ്ടാകും.
ഉയരപ്പാതയുടെ അവസാന ഗർഡർ സ്ഥാപിക്കുന്ന ചടങ്ങിൽ പ്രോജക്ട് ഇൻ ചാർജുമാരായ ഓമനക്കുട്ടൻ നായർ, വിപിൻ അഗർവാൾ , ഡിജിഎം വി.എ.വേണുഗോപാൽ , എച്ച്എസ്ഇ ലീഡ് ഷിനു രാമചന്ദ്രൻ, സീനിയർ മാനേജർ വിവേക് പുതിയാത്ത് , പ്രോജക്ട് മാനേജർ സിബിൻ ശ്രീധർ , കൊമേഷ്യൽ ഹെഡ് സദാനന്ദൻ, സെക്ഷൻ ഇൻ ചാർജ് അരവിന്ദ് കുമാർ, അരൂർ എസ്ഐ: എസ്.ഗീതുമോൾ എന്നിവരും തൊഴിലാളികളും പങ്കെടുത്തു. ഗതാഗത നിന്ത്രണങ്ങളോടെയാണ് പൊലീസിന്റെ സാന്നിധ്യത്തിൽ ജോലികൾ നടത്തിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

