കൂത്താട്ടുകുളം ∙ ഒലിയപ്പുറം– നടക്കാവ് ഹൈവേയിലെ വാളിയപ്പാടം പാലത്തിന്റെ അപകടാവസ്ഥ വർധിച്ചു. പിറവം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇടിഞ്ഞു താഴ്ന്നു.
റോഡിന്റെ 3 മീറ്ററോളം ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയിലാണ്. റോഡിനടിയിലെ കരിങ്കൽ കെട്ടിനുള്ളിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ടെന്നാണു നിഗമനം.
ഇടിഞ്ഞു താഴ്ന്ന ഭാഗം വിണ്ടു കീറിയിട്ടുണ്ട്. ഇതിനു സമീപം പാലത്തിൽ ഏതാനും ദിവസം മുൻപ് ഗർത്തം രൂപപ്പെട്ടിരുന്നു.
ഇത് അധികൃതർ മെറ്റൽ ഇട്ട് അടച്ചിരിക്കുകയാണ്.
പാലത്തിൽ ഒരു വർഷത്തോളമായി ഒറ്റ വരി ഗതാഗത സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനായി സ്ഥാപിച്ചിരിക്കുന്ന വീപ്പകളിൽ വാഹനങ്ങൾ ഇടിച്ച് അപകടം പതിവാണ്.
ഇടിഞ്ഞു താഴുന്ന ഭാഗം ടാറിട്ടു താൽക്കാലിക അറ്റകുറ്റപ്പണി നടത്തുക മാത്രമാണ് ചെയ്തു വരുന്നത്. ദിവസങ്ങൾക്കുള്ളിൽ ഈ ഭാഗം വീണ്ടും പൂർവ സ്ഥിതിയിലാകും.
പാലത്തിന്റെ അടിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നുണ്ട്. പാലം പൊളിച്ചു പണിയുന്നതിനു 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെങ്കിലും ടെൻഡർ നടപടി പൂർത്തിയായിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ തുടർ നടപടികൾ വൈകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

