മരട്∙ ഡയപ്പർ ഉൾപ്പെടെയുള്ള സാനിറ്ററി മാലിന്യം ശാസ്ത്രീയമായി ശേഖരിക്കുന്നതിനായി ‘ആക്രി’ എന്ന ഏജൻസിയുമായി ചേർന്ന് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് മരട് നഗരസഭ. നഗരസഭയിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നാപ്കിൻ, ഡയപ്പർ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, കാലഹരണപ്പെട്ട
മരുന്നുകൾ തുടങ്ങിയ ബയോമെഡിക്കൽ മാലിന്യങ്ങൾ ഇനി മുതൽ ശേഖരിക്കും.
നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പുഴകളിലും വഴിയോരങ്ങളിലും ഡയപ്പർ പോലുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതു മൂലമുണ്ടാകുന്ന ഗുരുതരമായ വിപത്തുകൾ ഒഴിവാക്കുന്നതിനാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.
പദ്ധതിയോട് നഗരസഭാ പരിധിയിലെ മുഴുവൻ ആളുകളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കുന്നതിനായി ഗുണഭോക്താക്കൾക്ക് മുൻകൂട്ടി ‘ആക്രി’ ആപ്പിൽ ബുക്ക് ചെയ്യാം. നിലവിൽ ഒരു കിലോ മാലിന്യത്തിന് 45 രൂപയാണ് യൂസർ ഫീ ആയി നൽകേണ്ടത്.
പ്ലേസ്റ്റോറിൽ നിന്നും ആക്രി ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം അതിൽ ബയോമെഡിക്കൽ വിഭാഗത്തിൽ ബുക്ക് ചെയ്യുക. ബുക്ക് ചെയ്യുന്ന ദിവസങ്ങളിൽ മാലിന്യം വീടുകളിൽ വന്ന് ശേഖരിക്കും.
പദ്ധതിയ്ക്ക് നഗരസഭയുടെ അനുമതി ലഭിക്കുന്നതോടെ വീടുകളിൽ നിന്നും സബ്സിഡി നിരക്കിൽ ബയോമെഡിക്കൽ വേയ്സ്റ്റുകൾ ശേഖരിക്കാനുള്ള സംവിധാനവും നിലവിൽ വരും.
080314050 48 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്തും ഗുണഭോക്താക്കൾക്ക് വീടുകളിലെ ബയോമെഡിക്കൽ വേയ്സ്റ്റ് കൈമാറാവുന്നതാണ്.
ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ , കൗൺസിലർമാരായ സി.ആർ ഷാനവാസ്, ചന്ദ്ര കലാധരൻ , പി.ഡി.രാജേഷ്, മിനി ഷാജി, ടി.എം അബ്ബാസ്, ദിഷ പ്രതാപൻ , ജയ ജോസഫ് , ഷീജ സാൻ കുമാർ , കെ.വി.
സീമ ,നഗരസഭാ സെക്രട്ടറി ഇ. നാസ്സിം, ഹെൽത്ത് സൂപ്പർവൈസർ എസ് പ്രേംചന്ദ്, ആക്രി പ്രൊജക്റ്റ് പി.ആർ.ഒ.
മുകേഷ് കരീം തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

