അങ്കമാലി ∙ വന്യമൃഗശല്യത്താൽ കർഷകർക്കു ദുരിതം. കറുകുറ്റി, അയ്യമ്പുഴ, മഞ്ഞപ്ര പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം.
ആന, കാട്ടുപന്നി, മ്ലാവ് തുടങ്ങിയവ വാഴ, കപ്പ, റബർ എന്നീ കൃഷികളാണ് നശിപ്പിക്കുന്നത്. വായ്പയെടുത്തും മറ്റും കൃഷി ഇറക്കിയ കർഷകർ ദുരിതത്തിലാണ്.
മഞ്ഞപ്ര പഞ്ചായത്തിൽ ചുണങ്ങാംകുന്ന്, കരിങ്ങേൻപുറം പാടശേഖരങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളാണ് കൃഷി നശിപ്പിക്കുന്നത്. ഒരാഴ്ച മുൻപ് ഈ പാടശേഖരങ്ങളിലെത്തിയ കാട്ടുപന്നിക്കൂട്ടം കപ്പയും വാഴയും കുത്തിമറിച്ച് തിന്നു നശിപ്പിക്കുകയാണ്.
വാഴയുടെ പിണ്ടി ഉൾപ്പെടെ തിന്നുന്നു.
ഇരുപാടശേഖരങ്ങളിലെയും അൻപതോളം കർഷകരുടെ കൃഷിയാണ് പത്തോളം കാട്ടുപന്നികളുടെ കൂട്ടം നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും വിളവെടുക്കാറായ കൃഷിയാണ്.
കാടുപിടിച്ചുകിടക്കുന്ന ഏക്കർ കണക്കിന് സ്ഥലം ഇവിടെയുണ്ട്. പകൽ ഈ കാട്ടിലേക്കു മറയുന്ന കാട്ടുപന്നിക്കൂട്ടം രാത്രിയാണ് കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്.
കഴിഞ്ഞദിവസം സെബിപുരം പൈനാടത്ത് എൽദോസിന്റെ കൃഷിയിടത്തിൽ കാട്ടുപന്നിക്കൂട്ടം വ്യാപകനാശനഷ്ടമുണ്ടാക്കി. എൽദോസിന്റെ ഒട്ടേറെ വാഴകളും കപ്പയും നശിപ്പിച്ചു.
അയ്യമ്പുഴ പഞ്ചായത്തിൽ പാണ്ടുപാറ, അയ്യമ്പുഴ, ചുള്ളി, പോർക്കുന്ന്പാറ പ്രദേശങ്ങളിൽ കാട്ടാന കൂടാതെ മ്ലാവ്, കാട്ടുപന്നി തുടങ്ങിയവയാണ് നാശങ്ങൾ ഉണ്ടാക്കുന്നത്.
പോർക്കുന്ന്പാറയിലാണ് കൃഷിനാശം ഏറെ. രണ്ടോ മൂന്നോ വർഷം പ്രായമായ റബർ മരങ്ങളുടെ തൊലി മ്ലാവ് തിന്നുനശിപ്പിക്കുന്നുണ്ട്.
റബർ മരങ്ങൾ പലതും ഉണങ്ങി. പോർക്കുന്ന്പാറ കാളാംപറമ്പൻ കൊച്ചുദേവസ്സിയുടെ നൂറിലേറെ റബർമരങ്ങൾ ഇത്തരത്തിൽ നശിച്ചു.
മൂഞ്ഞേലി ജോസഫ്, മൂഞ്ഞേലി ജോസ്, ചിറമ്മൽ ഷാജു ജോർജ്, തിരുതനത്തിൽ ദേവസിക്കുട്ടി എന്നിവരുടെ റബർ മരങ്ങളും മ്ലാവുകളുടെ കൂട്ടമിറങ്ങി നശിപ്പിച്ചു.
വന്യമൃഗങ്ങൾ നശിപ്പിച്ചതുമൂലം ഉൽപാദനം ഇല്ലാതായ റബർ മരങ്ങൾ കർഷകർ വെട്ടിമാറ്റിത്തുടങ്ങി. പൈനാപ്പിൾ ഉൾപ്പെടെയുള്ള കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നുണ്ട്.
കാട്ടുപന്നികളെ വെടിവയ്ക്കാനായി അയ്യമ്പുഴ പഞ്ചായത്തിൽ 7 പേർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. രാത്രി കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികൾ പകൽ വനമേഖലയിലേക്കു കയറുകയാണ്.
വനമേഖലയിൽ കയറി കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

