മൂവാറ്റുപുഴ∙ എംസി റോഡിൽ കണ്ടെയ്നർ ലോറി തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഉന്നക്കുപ്പ വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞത്.കോട്ടയം ഭാഗത്തു നിന്നും ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കണ്ടെയ്നർ ലോറി എതിർ ഭാഗത്തു നിന്നു തെറ്റായ ദിശയിൽ വരികയായിരുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ തലകീഴായി മറിയുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറിയുടെ കാബിൻ ഭാഗം ഇപ്പോഴും ഒരു വശം റോഡിൽ തൊടാതെയാണ് നിൽക്കുന്നത്. ഉന്നക്കുപ്പ വളവിൽ വാഹനാപകടങ്ങൾ തുടർച്ചയായി നടന്നിട്ടും നടപടികൾ എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]