അങ്കമാലി ∙ അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപം വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താനായില്ല. പാറമടയിലും സമീപപ്രദേശങ്ങളിലും പരിശോധന ഇന്നും തുടരും.
പരിശോധനയ്ക്ക് ഡ്രോണുകൾ ഉപയോഗിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പാറമടയിൽ കണ്ടെത്തിയ മൃതദേഹത്തിന് ഏറെ പഴക്കമുണ്ട്. മൃതദേഹം പുരുഷന്റേതോ സ്ത്രീയുടേതോ എന്നു തിരിച്ചറിയാനായിട്ടില്ല. ട്രാക് സ്യൂട്ടാണ് ധരിച്ചിട്ടുള്ളത്.
പാറമടയിലെ മീനുകൾ കൊത്തിയതിനെത്തുടർന്നു വിട്ടുപോയതുപോലെയാണ് അരയ്ക്കു താഴേക്കുള്ള ഭാഗം കിട്ടിയത്.
കാൽപാദങ്ങളും വേർപെട്ട നിലയിലാണ്.
മൃതദേഹം പ്ലാസ്റ്റിക് കയർകൊണ്ട് രണ്ടു കാലുകളുടെയും മുട്ടിനു സമീപം കൂട്ടിക്കെട്ടിയ നിലയിൽ കണ്ടതിനാലാണു കൊലപാതകമെന്നു സംശയിക്കുന്നത്.ഇന്നലെ അങ്കമാലി, ഗാന്ധിനഗർ ഫയർസ്റ്റേഷനുകളിലെ സ്കൂബ സംഘം സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
വെള്ളത്തിന് അടിയിൽ തിരച്ചിൽ നടത്തുന്ന റിമോട്ട് ഓപ്പറേറ്റ് വെഹിക്കിൾ (ആർഒവി) ഉപയോഗിച്ചും സ്കൂബ ടീം പരിശോധന നടത്തിയിരുന്നു. അങ്കമാലി ഫയർസ്റ്റേഷൻ ഓഫിസർ പി.വി.വിശ്വാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.വി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. മൃതദേഹം എറണാകുളം മെഡിക്കൽ കോളജിൽ ഫ്രീസറിലേക്കു മാറ്റി.
നാളെ പോസ്റ്റ് മോർട്ടം നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]