അരൂർ∙ ഉയരപ്പാത നിർമാണത്തിന് തടസ്സമാകുന്ന കെഎസ്ഇബിയുടെ 110 കെവി പ്രസരണ ലൈൻ താൽക്കാലിക സംവിധാനത്തിലേക്ക് മാറ്റുന്ന ജോലികൾ തുടങ്ങി. അരൂർ ബൈപാസ് ജംക്ഷനിലാണ് ഉയരപ്പാതയ്ക്കു കുറുകെയുള്ള 110 കെവി പ്രസരണ ലൈൻ ഉയർത്തുന്ന ജോലികൾ നടക്കുന്നത്.
വൈദ്യുതി വകുപ്പ് കളമശേരി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രവത്തികൾ നടക്കുന്നത്.
ദേശീയ പാതയ്ക്കിരുവശവും എമർജൻസി റീസ്റ്റോറേഷൻ (ഇആർഎസ്) എന്ന നിലയിൽ താൽക്കാലിക ടവറുകൾ സ്ഥാപിച്ച് വൈദ്യുതി ലൈനുകൾ ഇതിലേക്കു മാറ്റുകയാണ് ചെയ്യുന്നത്.ഇങ്ങനെ ചെയ്തില്ലെങ്കിൽ അരൂർ, ചേർത്തല, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുമെന്നതിനാലാണ് ഇആർഎസ് സംവിധാനം നടപ്പാക്കുന്നത്.താൽക്കാലിക സംവിധാനമാണെങ്കിലും ഇതു യാഥാർഥ്യമാകാൻ ദിവസങ്ങളെടുക്കും.
ലൈനുകൾ ഇതിലേക്കു മാറ്റി വൈദ്യുതി കടത്തിവിട്ട് തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് ആ ഭാഗത്ത് ഉയരപ്പാത നിർമാണ ജോലികൾ പുനഃരാരംഭിക്കുന്നത്. ദിവസങ്ങളായി അരൂർ ബൈപാസ് ജംക്ഷനു സമീപം റോഡിനിരുവശവുമായാണ് താൽക്കാലിക ടവർ നിർമാണം നടക്കുന്നത്.
ഇവിടത്തെ ജോലികൾ പൂർത്തിയാക്കിയതിനു ശേഷം അരൂർ റസിഡൻസി ഹോട്ടലിനു സമീപവും ടവർ ലൈനുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]