കൊച്ചി ∙ ഹൈക്കോടതിയിൽ നൽകുന്ന കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും അടുത്ത മാസം 6 മുതൽ വാട്സാപ്പിലും ലഭിക്കും. ഹൈക്കോടതിയുടെ കേസ് മാനേജ്മെന്റ് സംവിധാനത്തിൽ (സിഎംഎസ്) വാട്സാപ് മെസേജിങ്ങുംകൂടി ചേർത്താണു പുതിയ സൗകര്യം ലഭ്യമാക്കിയത്. ദ് ഹൈക്കോർട്ട് ഓഫ് കേരള’ എന്ന ഐഡിയിൽനിന്നു മാത്രമായിരിക്കും സന്ദേശം അയയ്ക്കുക.
മറ്റ് ഐഡികളിൽ നിന്നുള്ള സന്ദേശങ്ങളുടെ കാര്യത്തിൽ ജാഗ്രതവേണമെന്നും ഹൈക്കോടതി റജിസ്ട്രാർ ജനറലിന്റെ ഉത്തരവിൽ പറയുന്നു.
വിവരങ്ങൾ കൈമാറുന്നതിനുള്ള മറ്റൊരു ഉപാധിയെന്ന രീതിയിലാണു വാട്സാപ് മെസേജിങ് പരിഗണിക്കേണ്ടതെന്നും നോട്ടിസുകൾ/സമൻസുകൾ എന്നിവയ്ക്കു പകരമാവില്ലെന്നും ഉത്തരവിലുണ്ട്. ഇ– ഫയലിങ്ങിലെ പിഴവുകൾ, കേസ് ലിസ്റ്റിങ് വിശദാംശങ്ങൾ, നടപടികൾ, പ്രസക്തമായ മറ്റ് അപ്ഡേറ്റുകൾ തുടങ്ങിയവും വാട്സാപ് സന്ദേശങ്ങൾ വഴി ലഭ്യമാക്കും.
ഘട്ടം ഘട്ടമായാണു നടപ്പാക്കുന്നതെന്നും അറിയിച്ചു.
ഡിജിറ്റൈസേഷനിൽ രാജ്യത്തെ ഹൈക്കോടതികളിൽ മുൻപന്തിയിലാണു കേരള ഹൈക്കോടതി. കൊല്ലം ശാസ്താംകോട്ടയിൽ പ്രവർത്തനം തുടങ്ങിയ ഡിജിറ്റൽ കുടുംബക്കോടതിയിൽ ഉപയോഗിക്കുന്നതും ഹൈക്കോടതി ഐടി ടീം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ്. ഡിജിറ്റൈസേഷനു ഹൈക്കോടതിക്കു സംസ്ഥാന സർക്കാരിന്റെ ഇ- ഗവേണൻസ് അവാർഡ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]