
ആലുവ∙ റോബോടിക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി, എടിഎം കൗണ്ടറിന്റെ മാതൃകയിൽ നഗരസഭ സ്ഥാപിച്ച റോബോബിൻ മാലിന്യ സംസ്കരണ ബൂത്ത് ശനിയാഴ്ച 3നു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും.നഗരസഭാ ഓഫിസ് വളപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ബൂത്ത് വിജയകരമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇത്തരം 3 ബൂത്തുകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു.
അതിൽ ആദ്യത്തേതാണ് എംജി ടൗൺ ഹാളിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. നിർമാണച്ചെലവ് 20 ലക്ഷം രൂപ.
‘എൻവിറോ ടെക്’ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം ഒരു ടൺ ജൈവമാലിന്യം സംസ്കരിച്ചു വളമാക്കാനുള്ള ശേഷിയുണ്ട് ബൂത്തിന്.
നഗരവാസികൾക്കു കിലോഗ്രാമിന് 7 രൂപ നിരക്കിൽ മാലിന്യം ഈ ബൂത്തിൽ നിക്ഷേപിക്കാം. ഡയപ്പർ, നാപ്കിൻ എന്നിവ ശേഖരിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മറ്റു 2 ബൂത്തുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]