കാഞ്ഞിരമറ്റം ∙ ടാറിങ് അനന്തമായി നീളുന്നതിനാൽ മില്ലുങ്കൽ-പുത്തൻകാവ് റോഡിൽ പൊടിയിൽ കുളിച്ചു യാത്രക്കാർ. നവീകരണം പാതിയിൽ നിലച്ചുകിടക്കുന്ന റോഡിലെ മെറ്റലും പൊടിയുമാണ് യാത്രക്കാർക്കു ദുരിതമാകുന്നത്.മെറ്റൽ റോളിങ് ചെയ്ത മില്ലുങ്കൽ തോടിനോടു ചേർന്നുള്ള ഒരു കിലോമീറ്റർ ഭാഗത്താണു പൊടിശല്യം രൂക്ഷം.
മഴയിൽ ഒട്ടേറെ ചെറു കുഴികളും റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കയറി മെറ്റലുകൾ ഇളകി ചിതറിക്കിടക്കുന്നതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽപെടുന്നതും പതിവാണ്.
ദുരിത യാത്രയ്ക്കു പരിഹാരം കാണാൻ ഇനി എത്രനാൾ കാക്കണമെന്നാണു ആശങ്കയിലാണു യാത്രക്കാർ.നവീകരണത്തിന്റെ പേരിൽ ഒന്നര മാസത്തോളം അടച്ചിട്ട റോഡിലാണ് ടാറിങ് നടക്കാത്തതിനാൽ യാത്രക്കാർ ദുരിതം അനുഭവിക്കുന്നത്.
എറണാകുളം-കോട്ടയം പാതയുടെ ഭാഗമായ മില്ലുങ്കൽ മുതൽ പുത്തൻകാവ് വരെയുള്ള 1.98 കിലോമീറ്റർ ദൂരം നവീകരിക്കാൻ 3 കോടി രൂപയാണു വകയിരുത്തിയത്.റോഡ് ഉയർത്താനും 750 മീറ്റർ ദൂരം ഇന്റർലോക്ക് കട്ട
വിരിക്കാനും ടാറിങ്ങിനുമാണു തുക. നവീകരണത്തിനായി ഏപ്രിൽ 23 മുതൽ റോഡിൽ പൂർണമായും ഗതാഗതം നിരോധിച്ചെങ്കിലും ജോലികൾക്ക് കാര്യമായ വേഗം ഉണ്ടായില്ല.തിരക്കേറിയ പ്രധാന റോഡായിട്ടും ജോലികൾ ഇഴഞ്ഞു നീങ്ങിയതിനാൽ പ്രതിഷേധം ഉയർന്നതോടെയാണു ഒന്നര മാസത്തിനു ശേഷം ടാറിങ് നടത്താതെ റോഡ് തുറന്നു കൊടുത്തു.
മഴ മാറിയാൽ ഉടൻ ടാർ ചെയ്യുമെന്നായിരുന്നു അന്നത്തെ വാഗ്ദാനം. എന്നാൽ 3 മാസം കഴിഞ്ഞിട്ടും ടാറിങ് നടന്നിട്ടില്ല.
പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]