
കൊച്ചി ∙ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട കുണ്ടന്നൂർ– അങ്കമാലി പാത (എറണാകുളം ബൈപാസ്) കടന്നു പോകുന്ന സ്ഥലങ്ങളിലെ സർവേ പൂർത്തിയായി.
പാടങ്ങളിൽ ഡ്രോൺ സർവേ ആയിരുന്നു.ദേശീയപാത 544 ന്റെ ഭാഗമാണ് എറണാകുളം ബൈപാസ്. 44.70 കിലോമീറ്ററിലാണ് ഗ്രീൻഫീൽഡ് ഹൈവേ നിർമിക്കുക.
18 വില്ലേജുകളിലായി 290 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. ഭൂമിയുടെ തരം, കെട്ടിടങ്ങൾ, മരങ്ങൾ, വിളകൾ തുടങ്ങിയവയുടെ സാമ്പത്തികമൂല്യം എന്നിവ 3 ഡി വിജ്ഞാപനത്തിനു ശേഷം അറിയാനാകും.
സർവേ നടപടി പുറപ്പെടുവിച്ച 3 എ വിജ്ഞാപനത്തിനുള്ള സമയപരിധി അവസാനിക്കുന്നതിനു മുൻപ് 3 ഡി വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ലക്ഷ്യം.
3 എ വിജ്ഞാപനത്തിന്റെ കാലാവധി 29ന് അവസാനിക്കും.ബൈപാസ് നെട്ടൂരിൽ ചെന്നു ചേരുന്ന ഹൈവേയുടെ പടിഞ്ഞാറു ഭാഗത്തു വെല്ലിങ്ഡൻ ദ്വീപ് ലിങ്ക് റോഡ് എത്തുന്നുണ്ട്. ഇതിന്റെ വിജ്ഞാപനം ഉടനുണ്ടാകും.
സർവേയർമാരുടെ കുറവും അലൈൻമെന്റ് പ്രകാരം അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിലെ കാലതാമസവും കാരണം സർവേ നടപടി വൈകുന്നതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പരാതിപ്പെട്ടിരുന്നു.പരാതിയെ തുടർന്ന് സർക്കാർ 20 സർവേയർമാരെ അധികം നിയോഗിച്ചു. നിലവിൽ 32 സർവേയർമാർ ജോലി ചെയ്യുന്നു.
ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണം പുരോഗമിക്കുന്നതായും അധികൃതർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]