
കുറുപ്പംപടി∙ രായമംഗലം പഞ്ചായത്തിലെ മലമുറിക്കു സമീപം അനധികൃതമായി പാറ പൊട്ടിച്ചു കയറ്റുന്നത് പഞ്ചായത്ത് പിടികൂടി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും നടത്തിപ്പുകാരും തൊഴിലാളികളും സ്ഥലം വിട്ടു.
ഒരു ടോറസ് , 3 ഹിറ്റാച്ചി, രണ്ട് ഡ്രില്ലിങ് കംപ്രസർ എന്നിവയാണ് സ്ഥലത്തുണ്ടായിരുന്നത്.പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ, സെക്രട്ടറി സി.കെ. സുധീഷ് കുമാർ, അസി.എൻജിനീയർ ജി.
സുഭാഷ്, സ്ഥിര സമിതി അധ്യക്ഷൻ ബിജു കുര്യാക്കോസ്, ജോയ് വെള്ളിഞ്ഞിയിൽ എന്നിവർ ഉണ്ടായിരുന്നു. കുറുപ്പംപടി പൊലീസ് ഇൻസ്പെക്ടർ സ്റ്റെപ്റ്റോയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. 2 വർഷം മുൻപ് നാഷനൽ ഹൈവേക്കു വേണ്ടി മണ്ണെടുക്കാൻ അനുമതി ലഭിച്ചതിന്റെ മറവിലാണ് പാറയും പൊട്ടിച്ച് നീക്കാൻ ശ്രമം നടക്കുന്നത്.പൊലീസ്, മൈനിങ് ആൻഡ് ജിയോളജി , റവന്യു അധികാരികളുടെ ഭാഗത്തു നിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ.
പി. അജയകുമാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]