
വൈപ്പിൻ ∙ പ്രഖ്യാപനം കഴിഞ്ഞ് നാൽപത് വർഷം പിന്നിടുമ്പോഴും നായരമ്പലം പഞ്ചായത്തിലെ ഷോപ്പിങ് കോംപ്ലക്സ് പദ്ധതി കടലാസിൽ തുടരുന്നു. ഇതിനായി മാറ്റി വച്ചിരിക്കുന്ന സ്ഥലത്ത് പ്രവർത്തിക്കുന്നത് മീൻ വിൽപനയും ഓട്ടോറിക്ഷ സ്റ്റാൻഡും.
മഴക്കാലത്താവട്ടെ ഇവിടം വെള്ളം നിറഞ്ഞ് ചെളിക്കുളമായി മാറുകയും ചെയ്യും.പഞ്ചായത്ത് ഏഴാം വാർഡിൽ കുടുങ്ങാശ്ശേരി ബസ് സ്റ്റോപ്പിനു സമീപത്താണ് നാലു ദശകം മുൻപ് സമുച്ചയത്തിനായി സ്ഥലം ഏറ്റെടുത്തത്.
1984 ജനുവരി പത്തിന് അന്നത്തെ ഗ്രാമവികസന മന്ത്രി പി.കെ.വേലായുധനാണ് പൊതു സമ്മേളനത്തിൽ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയതെന്ന് സമീപവാസിയും സാമൂഹിക പ്രവർത്തകനുമായ സുപ്രി കാട്ടുപറമ്പിൽ പറഞ്ഞു. പിന്നീടുള്ള പഞ്ചായത്ത് ബജറ്റുകളിൽ ഷോപ്പിങ് കോംപ്ലക്സിന് തുക വക കൊള്ളിക്കുന്നത് പതിവാണെങ്കിലും പിന്നീടൊന്നും നടക്കാറില്ല.
പിന്നീട് ഇവിടം വാഹന പാർക്കിങ് കേന്ദ്രമായും മീൻ വിൽപന കേന്ദ്രമായും മാറി. വാഹന സഞ്ചാരം മൂലം രൂപപ്പെട്ട
വലിയ കുഴികളിൽ സദാസമയവും മലിന ജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇപ്പോൾ. കുറച്ചു ഭാഗം പുല്ലു പിടിച്ചും കിടക്കുന്നു.
ഇടക്കാലത്ത് ചുറ്റുമതിൽ ഒരുക്കിയത് മാത്രമാണ് ഇവിടെ നടന്ന നിർമാണമെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]