
വരാപ്പുഴ∙ ലക്ഷങ്ങൾ മുടക്കി കടമക്കുടി പഞ്ചായത്തിനു നിർമിച്ച മെഡിക്കൽ ഹരിത ആംബുലൻസ് ആൻഡ് ഫ്ലോട്ടിങ് ഡിസ്പെൻസറി ഉപയോഗശൂന്യമായി ബോൾഗാട്ടിയിലെ ബോട്ട് യാഡിൽ കെട്ടിയിട്ട നിലയിൽ.
സോളർ പിന്തുണയോടെ പ്രവർത്തിക്കുന്ന രാജ്യത്തെ തന്നെ ആദ്യ മെഡിക്കൽ ആംബുലൻസാണ് മാസങ്ങൾക്കു മുൻപ് ആഘോഷമായി മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തത്. യൂണിഫീഡർ കമ്പനിയുടെ സിഎസ്ആർ ഫണ്ടിന്റെ സഹായത്തോടെ ഏകദേശം ഒരു കോടി രൂപ മുതൽ മുടക്കിലാണു മെഡിക്കൽ ആംബുലൻസ് നിർമിച്ചത്.
ബോട്ടിൽ ഒരേസമയം കിടത്തി പരിശോധിക്കാനും മറ്റു പ്രാഥമിക മെഡിക്കൽ സഹായങ്ങൾ നൽകാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് കെ.എൻ.
ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനവേളയിൽ അറിയിച്ചിരുന്നത്. എന്നാൽ ഉദ്ഘാടനത്തിനു ശേഷം ഒരു ദിവസം പോലും ഈ ബോട്ട് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്ഘാടനത്തിനു ശേഷം ദിവസങ്ങൾ കഴിയുന്നതിനു മുൻപേ ബോട്ട് യാഡിലേക്ക് മാറ്റുകയായിരുന്നു.
ബോട്ട് ഉപയോഗശൂന്യമായി ബോൾഗാട്ടിയിലെ യാഡിൽ കെട്ടിയിട്ടതിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപണമുണ്ട്.
അതേസമയം ബോട്ടിന്റെ നിർമാണത്തിൽ ചില അപാകതകൾ വന്നതു പരിഹരിക്കാനാണു യാഡിൽ എത്തിച്ചതെന്നും നിലവിലുള്ള ബോട്ടിന്റെ കരാർ തീരുന്നതോടെ ഓഗസ്റ്റ് മാസം മുതൽ പുതിയ ബോട്ട് പ്രവർത്തനം ആരംഭിക്കുമെന്നും പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]