
മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കുണ്ടന്നൂർ മുതൽ മിനി ബൈപാസ് വരെ നവീകരണത്തിന്റെ പേരിൽ നാട്ടുകാർക്ക് ദുരിതയാത്ര. കട്ട
വിരിക്കലാണ് നടക്കുന്നത്. മഴ തുടങ്ങിയതോടെ പണി നിലച്ചു. ടൈലും ടാറും കൂടിച്ചേരുന്ന ഭാഗങ്ങൾ യോജിപ്പിക്കാത്തതിനാൽ വലിയ കുഴികളാണ്.
ഇരുചക്ര വാഹനങ്ങൾ പതിവായി മറിഞ്ഞു വീഴുന്നു. പാതയോരം പലയിടത്തും ഇനിയും ബലപ്പെടുത്തിയിട്ടില്ല. റോഡിൽ വിരിക്കാൻ പാതയോരത്ത് ഇറക്കിയ ടൈലുകൾ മതിൽപോലെ അതേ ഇരിപ്പാണ്.
വെളിച്ചക്കുറവുള്ള ഭാഗത്ത് ഇത്തരം ടൈലുകൾ അപകട
ഭീഷണി ഉയർത്തുന്നു.ന്യൂക്ലിയസ് മാളിനു സമീപം കട്ട വിരിക്കാൻ 20 മീറ്റർ കുത്തിപ്പൊളിച്ചിട്ടത് പൂർത്തിയായില്ല.
ടൈൽ ഇട്ടു വന്നപ്പോൾ ഉയരവ്യത്യാസം വന്നതാണു കാരണം. ടൈലുകൾ ഇളകി ഒരടിയിലേറെ ആഴമുള്ള കുഴി തോട് പോലെയായി.മെറ്റലിട്ടെങ്കിലും അതെല്ലാം മഴയിൽ ഒഴുകിപ്പോയി.
മഴ പെയ്താൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ദേശീയപാത ഇടപ്പള്ളി ഡിവിഷന്റെ മേൽനോട്ടത്തിലാണ് നവീകരണജോലി നടക്കുന്നത്. പണി ഇഴയുന്നതിനോട് പ്രതികരിക്കാൻ അധികൃതർ തയാറായില്ല.
കൊട്ടാരം ജംക്ഷനിൽ വെയിറ്റിങ് ഷെഡ് ചെളിക്കുഴിയിൽ
ദേശീയപാത നവീകരണം പുരോഗമിച്ചതോടെ മരട് കൊട്ടാരം ജംക്ഷനിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം ചെളിക്കുഴിയിലായി.
റോഡിലൂടെ വാഹനം പോയാൽ ചെളിവെള്ളം തെറിച്ച് കാത്തിരിപ്പു കേന്ദ്രത്തിൽ ബസ് കാത്തു നിൽക്കുന്നവരുടെ ദേഹത്തു വീഴും. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ മഴയില്ലാത്തപ്പോഴും ഇതുതന്നെ സ്ഥിതി.
ചെളിവെള്ളം തെറിക്കാതിരിക്കാൻ കാത്തിരിപ്പു കേന്ദ്രത്തിനു സമീപം നാട്ടുകാർ റോഡ് ബാരിയർ വച്ചിരിക്കുകയാണിപ്പോൾ. കൊട്ടാരം ജംക്ഷനിലെ വളവിൽ മുന്നറിയിപ്പ് നൽകുന്ന ട്രാഫിക് സിഗ്നൽ ലൈറ്റ് തൂങ്ങിയാടാൻ തുടങ്ങിയിട്ടും ആഴ്ചകളായി. മരട് പൊലീസ് സ്റ്റേഷന് സമീപമായിട്ടും ഇതു നന്നാക്കാൻ നടപടിയില്ല.
അപകടവളവുള്ള ജംക്ഷനിൽ മീഡിയനും സ്ഥാപിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]