
അരൂർ∙ കുമ്പളങ്ങി– തുറവൂർ റോഡിന്റെ നിർമാണം വൈകും. തൽക്കാലം കുഴിയടയ്ക്കുമെന്നു പൊതുമരാമത്ത് വകുപ്പ്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കഴിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ– കുമ്പളങ്ങി റോഡിൽ പുനർനിർമാണത്തിനായി ദേശീയപാത അതോറിറ്റി 8.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ട് 5 മാസം പിന്നിടുന്നു.റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്.ഇരു റോഡുകളുടെയും ടെൻഡർ നടപടി 25ന് നടന്നു. ഇതിൽ 5 കരാറുകാർ പങ്കെടുത്തു.
ദേശീയപാത അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ തുകയിലും അധികം തുകയ്ക്കാണ് കരാർ ഏറ്റെടുത്തത്.
കരാറുകാരൻ എഗ്രിമെന്റ് വയ്ക്കണമെങ്കിൽ 36.2 ലക്ഷം രൂപ അധികത്തുക വേണം. ഈ തുക കൂടി ലഭിച്ചാൽ മാത്രമേ നിർമാണം ആരംഭിക്കൂ.
കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകിയിരിക്കുകയാണ്. തുറവൂർ മുതൽ കുമ്പളങ്ങി വരെ അഞ്ഞൂറിലേറെ കുഴികളാണുള്ളത്. പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിന്നു വൻ ഗർത്തങ്ങളായി വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നതും പതിവായി.
തൈക്കാട്ടുശേരി, കുമ്പളങ്ങി– തുറവൂർ റോഡുകൾ പുനർ നിർമിക്കാനാണ് ദേശീയപാത അതോറിറ്റി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് പണം കൈമാറിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]