
മാല്യങ്കര എസ്എൻഎം ഐഎംടി
പറവൂർ ∙ എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗങ്ങളിൽ അസി. പ്രഫസർ ഒഴിവ്.
കൂടിക്കാഴ്ച 25നു 10ന്. 91880 13840, [email protected]
പുതിയകാവ് ഗവ.എച്ച്എസ്എസ്
പറവൂർ ∙ ഹയർ സെക്കൻഡറി വിഭാഗം സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 30നു 2ന്.
കക്കാട്ടുപാറ ഗവ. എൽപി
കോലഞ്ചേരി ∙ കക്കാട്ടുപാറ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22ന് ഉച്ചയ്ക്ക് 2ന്.
ഗണിത ശാസ്ത്ര ഒളിംപ്യാഡ്
കളമശേരി ∙ രാജ്യത്തെ പ്രധാന ഗണിത ഒളിംപ്യാഡുകൾക്കുള്ള യോഗ്യതാ പരീക്ഷയായ ഇന്ത്യൻ ഒളിംപ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് സെപ്റ്റംബർ 7നു നടക്കും. ഗണിതശാസ്ത്രത്തിൽ പ്രതിഭയുള്ള എട്ടാം തരം മുതൽ പ്ലസ് ടു തലം വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം.
കേരളത്തിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. 25വരെ അപേക്ഷിക്കാം.
https://olympiads.hbcse.tifr.res.in . 94473 27154.
അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ സെന്റ്.
തെരേസാസ് കോളജിൽ ഹെൽത്ത് കെയർ ഡിപ്ലോമ ഒരു വർഷ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ള 50 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.
9539809127.
ശിൽപശാല
കൊച്ചി∙ ആലുവ കെൽട്രോൺ നോളജ് സെന്ററിൽ 23നു വനിതകൾക്കായി ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ ശിൽപശാല നടത്തുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
90725 92416.
വായ്പാ പദ്ധതി
കൊച്ചി∙ സംസ്ഥാന പട്ടികജാതി, വർഗ വികസന കോർപറേഷൻ 2025–26ൽ നടപ്പാക്കുന്ന വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18–55 പ്രായക്കാർക്ക് ഉദ്യോഗസ്ഥ\ വസ്തു ജാമ്യത്തിൽ സ്വയംതൊഴിൽ വായ്പയ്ക്കും 6 വർഷത്തിലധികം സർവീസ് കാലാവധി ബാക്കിയുള്ള സർക്കാർ ജീവനക്കാർക്കു വ്യക്തിഗത വായ്പയ്ക്കും പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട
അയൽക്കൂട്ട അംഗങ്ങൾക്കു സിഡിഎസ് മുഖേന ജാമ്യരഹിത വായ്പയ്ക്കും അപേക്ഷിക്കാം.
വൈറ്റിലയിലെ ജില്ലാ ഓഫിസിൽ വിവരങ്ങൾ അറിയാം. 0484 2302663.
മാധ്യമ അവാർഡ്
കോഴിക്കോട് ∙ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെ മാധ്യമ അവാർഡിന് (20,000 രൂപ) എൻട്രി ക്ഷണിച്ചു.
കേരളത്തിലെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് 2024 ഓഗസ്റ്റ് 1 മുതൽ ഈ മാസം 1 വരെ അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിൽ വന്ന ന്യൂസ് റിപ്പോർട്ട്, ഫീച്ചർ എന്നിവയ്ക്കാണു പുരസ്കാരം. എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ഈമാസം 28നു മുൻപ് [email protected]ൽ ലഭിക്കണം.
പ്രബന്ധ മത്സരം
കൊച്ചി∙ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കോളജ്, ഗവേഷക വിദ്യാർഥികൾക്കായി മലയാള പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു.
‘സമകാലിക മലയാള നോവൽ ആഖ്യാനകലയും ഭാവുകത്വവും’ എന്ന വിഷയത്തിൽ തയാറാക്കിയ പ്രബന്ധം സെപ്റ്റംബർ 25നു മുൻപ് അയയ്ക്കണം. [email protected].
സ്പോട് അഡ്മിഷൻ
മൂവാറ്റുപുഴ∙ ഇലാഹിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിബിഎ, ബികോം, ബിഎസ്സി സൈക്കോളജി, ബിഎ ഇക്കണോമിക്സ്, എന്നീ കോഴ്സുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ കോളജുമായി ബന്ധപ്പെടുക.
ഫോൺ. 0485– 2811607 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]