
തീരക്കടലിൽ പൂവാലൻ ചെമ്മീനെത്തി; കിലോഗ്രാമിന് 180, 200 രൂപയ്ക്ക് വിൽപന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എളങ്കുന്നപ്പുഴ ∙ തീരക്കടലിൽ പൂവാലൻ ചെമ്മീനിന്റെ തിരനോട്ടം. ട്രോളിങ് നിരോധനം തുടങ്ങി 10 ദിവസം പിന്നിടുമ്പോഴാണ് കടലിൽ ആലപ്പുഴ ഭാഗത്ത് ചെമ്മീൻ കണ്ടത്. കാളമുക്ക് ഗോശ്രീപുരം ഫിഷിങ് ഹാർബറിൽ നിന്ന് കടലിലിറങ്ങിയ വള്ളങ്ങളിൽ ചിലതിന് കുറഞ്ഞ തോതിൽ ചെമ്മീൻ ലഭിച്ചു. കിലോഗ്രാമിന് 180, 200 രൂപയ്ക്കായിരുന്നു വിൽപന. തിമർത്തു ചെയ്യുന്ന മഴയിൽ പരമ്പരാഗത വള്ളങ്ങൾക്ക് മീൻ ലഭിച്ചിരുന്നില്ല. ഇടയ്ക്കിടെ വെയിൽ തെളിഞ്ഞതോടെയാണ് ചെമ്മീൻ വരവ്. വരും ദിനങ്ങളിൽ കൂടുതൽ ചെമ്മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.