
ദേശീയപാതയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് വാഹനത്തിന്റെ ചില്ല് തകർന്നു
കളമശേരി ∙ ദേശീയപാതയിൽ ടിവിഎസ് ജംക്ഷനു സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്വാനിനു മകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു വാഹനത്തിന്റെ മുൻവശത്തെ ചില്ലു തകർന്നു. വാഹനത്തിലുണ്ടായിരുന്ന 4 പേർ പരുക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു.
രാവിലെ 9നാണ് സംഭവം. ഉണങ്ങി നിന്നിരുന്ന മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞുവീണത്. ദേശീയപാതയിലും പ്രാഥിമാരോഗ്യ കേന്ദ്രത്തിനു സമീപത്തും ഉണങ്ങിയ മരങ്ങളടക്കം അപകട
ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. ഒരാഴ്ച മുൻപ് വൃക്ഷക്കമ്മിറ്റി കൂടി ഇവയെല്ലാം വെട്ടിമാറ്റുന്നതിനു തീരുമാനമെടുത്തെങ്കിലും നടപ്പാക്കിയിട്ടില്ല.
അപകടഭീഷണി ഒഴിവാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]