
ആർ. രഞ്ജിനി കൊച്ചി ചാപ്റ്റര്‍ ചെയര്‍പേഴ്സണ്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കൊച്ചിന് ചാപ്റ്റര്‍ ചെയര്‍പേഴ്സണായി ആർ. രഞ്ജിനി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ഫിനാന്‍സ് വിഭാഗം ജോയ്ന്റ് ജനറല്‍ മാനേജരും വാട്ടര്‍ മെട്രോ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഇന്‍ചാര്‍ജുമാണ്. കോസ്റ്റ്മാനേജ്മെന്റ് അക്കൗണ്ടന്റായ രഞ്ജിനിക്ക് ഈ മേഖലയില്‍ 24 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. നിര്‍മാണ, സേവന, ഗതാഗത രംഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ധനകാര്യ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രഞ്ജിനി കൊച്ചി ചാപ്റ്ററിന്റെ വൈസ് ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.