
എറണാകുളം ജില്ലയിൽ ഇന്ന് (21-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജല വിതരണം മുടങ്ങും: എളങ്കുന്നപ്പുഴ∙ ചെറായി കരുത്തല മുതൽ മുനമ്പം വരെ ഇന്ന് ശുദ്ധജല വിതരണം മുടങ്ങും. മുനമ്പം അഴീക്കോട് പാലം നിർമാണത്തിന്റെ ഭാഗമായി ശുദ്ധജലപൈപ്പുകളുടെ ഇന്റർകണക്ഷൻ നടക്കുന്നതിനെ തുടർന്നാണിത്.
സൗജന്യ ശസ്ത്രക്രിയ ക്യാംപ്
കൊച്ചി ∙ കാക്കനാട് സൺറൈസ് ആശുപത്രിയിൽ സ്ത്രീ രോഗങ്ങൾക്കുള്ള സൗജന്യ ശസ്ത്രക്രിയ ക്യാംപ് നാളെ 9 മുതൽ ഒന്നു വരെ നടക്കും. 9656993330.
വൈദ്യുതി മുടക്കം
തേവര ഫെറി റോഡിലും, ഫെറി, സൊസൈറ്റി പരിസര പ്രദേശങ്ങളിലും ഉച്ചയ്ക്ക് ഒന്നു മുതൽ 6 വരെ.
കലൂർ എൽഐസി സ്റ്റാഫ് ക്വാർട്ടേഴ്സ്, സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, ശാന്തിപുരം എന്നിവിടങ്ങളിൽ 9 മുതൽ 3 വരെ.
തൃപ്പൂണിത്തുറ താമരക്കുളങ്ങര, ശബരി, അമ്പിളി നഗർ, ഇളമന റോഡ് എന്നിവിടങ്ങളിൽ 9 മുതൽ 5വരെ.
പാലക്കാട്ട്താഴം, അജ്മൽ ബിസ്മി, കേരള സോമിൽ, ഐസിഐസിഐ ബാങ്ക്, മാക്സ്, സിറ്റി സിൽക്സ്, റിറ്റ്സ് ബാർ ,റൂബി, സീമാസ് എച്ച്ടി , ടിഎംഎസ് സെന്റർ, യാത്രി നിവാസ്, ഐഒസി പമ്പ്, ആശ്രം സ്കൂൾ, ബ്രദറൻ ചർച്ച്, അനുഗ്രഹ അപ്പാർട്ട്മെന്റ്, ഒന്നാം മൈൽ ഹൗസിങ് കോളനി, ബിഷപ് ഹൗസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8 മുതൽ 5.30 വരെ
ഫുട്ബോൾ പരിശീലന ക്യാംപ്
ചെങ്ങൽ∙ യുവധാര സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെയും വനിത വായനശാലയുടെയും നേതൃത്വത്തിൽ ഫുട്ബോൾ പരിശീലന ക്യാംപും ടൂർണമെന്റും ‘ഫ്രീ കിക്ക് 2025’ ചെങ്ങൽ ബാലവാടി പരിസരത്ത് ഇന്ന് ആരംഭിക്കും. 13 വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് 15 ദിവസത്തെ പരിശീലനം. 2–ാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് പ്രവേശനമുണ്ട്. വൈകിട്ട് 4 മുതൽ 5.30 വരെയാണ് സമയം. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ടീം കളിക്കാരൻ ശ്യാം സുന്ദറാണ് പരിശീലകൻ.