കൊച്ചി ∙ നടക്കാൻ ബുദ്ധിമുട്ടുള്ള തെരുവുനായയെ റോഡ് മുറിച്ചു കടത്തിയ പത്താം ക്ലാസുകാരൻ അശ്വൽ സുനിലിന്റെ നന്മ സാമൂഹിക മാധ്യമ റീലുകളിലൂടെ തരംഗമായി. വരാപ്പുഴ ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ വിദ്യാർഥിയായ അശ്വൽ ഒറ്റദിവസം കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്.
കോതാട് കണ്ടെയ്നർ റോഡിലൂടെ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ്,റോഡ് മുറിച്ചു കടക്കാനാകാതെ വിഷമിച്ച നടക്കാൻ ബുദ്ധിമുട്ടുന്ന നായയെ കണ്ടത്. സ്കൂട്ടർ റോഡിനു കുറുകെ നിർത്തി അശ്വൽ നായയെ റോഡിനു മറുവശത്തേക്കെത്തിച്ചു.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്.റോഡിനു എതിർവശമുള്ള ബ്യൂട്ടി പാർലർ ഉടമ ഇതെല്ലാം വിഡിയോയിൽ പകർത്തി.
തുടർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ ഇതുവരെ കണ്ടത് 30 ലക്ഷത്തോളം ആളുകളാണ്. അശ്വലിന്റെ കരുതലുള്ള പ്രവൃത്തിക്ക് കയ്യടിക്കുകയാണിപ്പോൾ സാമൂഹികമാധ്യമം.
അശ്വലിന് ഒരു വയസ്സുള്ളപ്പോൾ പിതാവ് കടമക്കുടി മൂലപ്പള്ളി കുറ്റിക്കാട്ടിൽ വീട്ടിൽ സുനിൽ മരിച്ചു. മറ്റുള്ളവരെ സഹായിക്കുന്ന മകനു ലഭിച്ച അംഗീകാരത്തിൽ അതീവ സന്തോഷമുണ്ടെന്ന് അമ്മ ബ്രിജിറ്റ് ആശ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

