അരൂർ/ തുറവൂർ∙ മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊന്നു. കുമ്പളങ്ങി വലിയ പറമ്പിൽ വി.കെ.
നിധിൻ (32)ആണ് എഴുപുന്ന പാലസ് ബാറിനു മുൻപിൽ മരിച്ചത്. കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ (27), കുന്നേൽ വീട്ടിൽ ഷിനു (29), എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽ നിന്ന് അരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം.
നിധിൻ 4 സുഹൃത്തുക്കൾക്കൊപ്പമാണു ബാറിലെത്തിയത്. ഇതിനിടെ മദ്യപിച്ച് അബോധാവസ്ഥയിലായ ഒരാളെ നടുക്കിരുത്തി സുഹൃത്തുക്കൾ ചേർന്ന് ബൈക്കിൽ കുമ്പളങ്ങിയിലുള്ള വീട്ടിലേക്കു മടങ്ങി.
എന്നാൽ നിധിൻ ബാറിൽ വീണ്ടുമെത്തി മദ്യപിക്കുന്നതിനിടെ പ്രതികളുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ബാറിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങാൻ ബൈക്കിലിരിക്കുമ്പോഴാണ് പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിലും വയറിലും ചവിട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തത്.
നിധിൻ അബോധാവസ്ഥയിലായതോടെ പ്രതികൾ കടന്നുകളഞ്ഞു.
പിന്നീടു സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നിധിൻ ബാറിനു സമീപം മതിലിനോടു ചേർന്ന് ബോധമില്ലാതെ കിടക്കുന്നതു കണ്ടത്. കുമ്പളങ്ങിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. നിധിന്റെ പിതാവ്: കുഞ്ഞുമോൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

