കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിൽ എച്ച്എംടി ഭൂമി കയ്യേറി തട്ടുകടകൾ നിറയുന്നു. ഫുട്പാത്തും റോഡും കയ്യേറിയുള്ള തട്ടുകടകൾ ദിനംപ്രതി വർധിക്കുകയാണ്.
രാത്രി ഫ്ലൂറസന്റ് ട്യൂബുകൾ പ്രകാശിപ്പിച്ചുള്ള കച്ചവടം വാഹന ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. തട്ടുകടകൾക്കു മുന്നിൽ റോഡിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്കു ചെയ്യുന്നതും അപകടത്തിനിടയാക്കുന്നു.
ഒട്ടു മിക്കതും രാത്രിക്കടകളാണ്. പലരും കടകൾ വച്ചുകെട്ടി ഇതര സംസ്ഥാനക്കാർക്കു വാടകയ്ക്കു നൽകിയിട്ടുമുണ്ട്.
പലർക്കും രണ്ടും മൂന്നും കടകളുണ്ട്.
ഭക്ഷണ പദാർഥങ്ങൾ വിതരണം ചെയ്യുന്ന കടകളിൽ ശുചിത്വം തീരെയില്ല. തട്ടുകടകളുടെ പിന്നാമ്പുറം കാടാണ്.
മാലിന്യം തള്ളുന്നതും ഇവിടെയാണ്. വൃത്തിഹീനമായ ചുറ്റുപാടിലാണു കടകളെല്ലാം പ്രവർത്തിക്കുന്നത്.
ഇവിടെ ഉപയോഗിക്കുന്ന വെള്ളം, ഐസ് തുടങ്ങിയവയുടെ ഗുണനിലവാരവും നഗരസഭ പരിശോധിക്കുന്നില്ല. നഗരസഭയുടെ മിക്കവാറും പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ വ്യാപകമാണ്.
ലൈസൻസിന് നാനൂറോളം അപേക്ഷകൾ, വെൻഡിങ് സോൺ നിശ്ചയിക്കാതെ നഗരസഭ
നഗരസഭയിൽ തട്ടുകട
ലൈസൻസിനു നാനൂറോളം അപേക്ഷകരുണ്ടെന്നു പറയുന്നു. ഈ അപേക്ഷകളിൽ പരിശോധന നടത്തിയപ്പോൾ ഒരു വീട്ടിൽ നിന്നു രണ്ടും മൂന്നും അപേക്ഷകൾ ലഭിച്ചിട്ടുള്ളതായും പരിശോധനയിൽ അവയെല്ലാം തള്ളിക്കളഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഗരസഭയിൽ വെൻഡിങ് സോണുകൾ നിശ്ചയിച്ചിട്ടില്ല. ഇതിനാവശ്യമായ നിയമാവലിയും തയാറാക്കിയിട്ടില്ല.
കാർബോറാണ്ടം റോഡിൽ തട്ടുകടകൾ വച്ചുകെട്ടി ഒരു ലക്ഷം രൂപയ്ക്ക് വിറ്റിട്ടുണ്ട്. വിൽപന കരാറിൽ സാക്ഷിയായി ഒപ്പിട്ടതു രാഷ്ട്രീയ പാർട്ടി പ്രതിനിധിയാണ്.ഇത് അന്വേഷിച്ചു നടപടിയെടുക്കാനും നഗരസഭയ്ക്കു കഴിഞ്ഞില്ല.
നടപടിയെടുക്കാതെ എച്ച്എംടി
വികസന പദ്ധതികൾക്കു സ്ഥലം ആവശ്യപ്പെടുമ്പോൾ മുഖംതിരിക്കുന്ന എച്ച്എംടി മാനേജ്മെന്റ് തങ്ങളുടെ ഭൂമി കയ്യേറ്റം മൂലം അന്യാധീനപ്പെട്ടു പോകുന്നതിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല. ജുഡീഷ്യൽ സിറ്റിക്ക് ആവശ്യപ്പെട്ട
27 ഏക്കർ ഭൂമി കൊടുക്കാനാവില്ലെന്ന് അറിയിച്ച എച്ച്എംടി മാനേജ്മെന്റിനെ ഭൂമിയിൽ നടക്കുന്ന കയ്യേറ്റം പല പ്രാവശ്യം പൊതുപ്രവർത്തകർ വിളിച്ചറിയിച്ചിട്ടും ഗൗനിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എച്ച്എംടിക്കു വേണ്ടി പാതയോരങ്ങളിൽ സംരക്ഷണ സദസ്സും മറ്റും നടത്തുന്ന ട്രേഡ് യൂണിയനുകളും കയ്യേറ്റത്തിനെതിരെ ശബ്ദിക്കുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

