വരാപ്പുഴ ∙ കൂനമ്മാവിൽ ഉയരപ്പാത ഉൾപ്പെടെയുള്ള ജനകീയ സമരസമിതിയുടെ വിവിധ ആവശ്യങ്ങൾ പ്രാധാന്യത്തോടെ ദേശീയപാത നിർമാണ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നു കലക്ടർ ജി.പ്രിയങ്ക. 400 ദിവസത്തിലേറെയായി ഉയരപ്പാത നിർമാണം ഉൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിലെ ആവശ്യങ്ങൾ പരിശോധിക്കാനാണു ഇന്നലെ കലക്ടർ നിർമാണ സ്ഥലം സന്ദർശിച്ചത്.
ദേശീയപാതയുടെ പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.
ജനകീയ ആവശ്യങ്ങൾ ചർച്ച ചെയ്യാനായി ബന്ധപ്പെട്ട അധികൃതരുടെ യോഗം നാളെ കലക്ടറുടെ അധ്യക്ഷതയിൽ ചേരും.
ഈ യോഗത്തിൽ ദേശീയപാത അതോറിറ്റി അധികൃതരും ജനപ്രതിനിധികളും സമര സമിതി ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.കൂനമ്മാവ് മേഖലയിൽ 500 മീറ്റർ ദൈർഘ്യത്തിൽ ഉയരപ്പാത നിർമിക്കണമെന്നാണു ജനകീയ സമര സമിതി ഭാരവാഹികൾ പ്രധാന ആവശ്യമായി ഉന്നയിച്ചത്.
കൂനമ്മാവ് മേഖലയിൽ ദേശീയപാതയുമായി ബന്ധപ്പെട്ട് ജനകീയ സമര സമിതിയുടെ ആവശ്യങ്ങൾ അനുഭാവപൂർവം ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് ചെയ്യുമെന്ന് പ്രോജക്ട് ഡയറക്ടർ പി.പ്രദീപ് ഉറപ്പു നൽകി. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് പ്രഷീല ബെന്നി, വൈസ് പ്രസിഡന്റ് വി.എച്ച്.
ജമാൽ, വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്ട്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.സൈജൻ, വൈസ് പ്രസിഡന്റ് ജെസി ലാലു, ആലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബി.ജബ്ബാർ, സമരസമിതി നേതാക്കളായ തമ്പി മേനാച്ചേരി, ടോമി ചന്ദനപ്പറമ്പിൽ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, തുടങ്ങിയവർ കലക്ടറോടു കാര്യങ്ങൾ വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

