നെടുമ്പാശേരി ∙ ശ്രീശങ്കരാചാര്യർ ഹരിശ്രീ കുറിച്ച ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിൽ വസന്ത പഞ്ചമി ആഘോഷം 23ന് നടക്കും.മാഘ മാസം വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ ആണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. വിദ്യാ ദേവതയായ സരസ്വതീദേവിയെ പൂജിക്കുന്ന ദിവസമായ വസന്ത പഞ്ചമി സരസ്വതി ദേവിയുടെ പിറന്നാൾ കൂടിയാണ്.
കേരളത്തിൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ മാത്രമാണ് ഈ ആഘോഷം നടക്കുന്നത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും വിദ്യാരംഭത്തിനും ചോറൂണിനും വസന്ത പഞ്ചമി ഉത്തമമായി കണക്കാക്കുന്നു.
വ്രതം അനുഷ്ഠിച്ച് ദേവി ഭക്തർ ക്ഷേത്ര ദർശനം നടത്തി വരുന്നു. സംഗീത ഉപകരണങ്ങളും ചിലങ്കയും പൂജിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ദർശന സമയം രാവിലെ 5 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ രാത്രി 9 വരെയുമാണ്.
രാവിലെ 8.30 മുതൽ 10.30 വരെ വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിജയദശമി കഴിഞ്ഞാൽ വിദ്യാരംഭം കുറിക്കാനുള്ള ശ്രേഷ്ഠ ദിനം കൂടിയാണിത്.
തന്ത്രി പ്രതിനിധി നാരായണമംഗലത്ത് ഗോവിന്ദൻ നമ്പൂതിരി ഉൾപ്പെടെ അധ്യാപകരും പണ്ഡിത ശ്രേഷ്ഠരും വിദ്യാരംഭത്തിനു നേതൃത്വം നൽകും.
ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ പുഷ്പാഞ്ജലികളും വിശേഷാൽ പൂജകളും നിവേദ്യങ്ങളും ഉണ്ടായിരിക്കും. ആയുർവേദ വിധി പ്രകാരം തയാറാക്കിയ സാരസ്വതഘൃതം ക്ഷേത്രത്തിൽ ലഭിക്കും.
വിശേഷാൽ വിദ്യാവാഗീശ്വരി പൂജയും സരസ്വതി പൂജയും വഴിപാടായി ചെയ്യാം. രാവിലെ സരസ്വതി പൂജകളും വൈകിട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടാകും.വസന്ത പഞ്ചമി സംഗീതോത്സവം വൈകിട്ട് 6 ന് ആരംഭിക്കും.
വീണക്കച്ചേരിയും സാക്സോഫോൺ കച്ചേരിയും നൃത്ത പരിപാടികളും ഉണ്ടായിരിക്കും. പ്രസാദ വിതരണവും ഉണ്ടാകുമെന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

