മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുന്നു.
ഫെബ്രുവരിയിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ജനങ്ങൾക്കു തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. നിലവിൽ ഫയർ ടാങ്ക്, ഗാരിജ് റൂഫിങ്, വാഷിങ് സർവീസ് സ്റ്റേഷൻ, പാർക്കിങ് ഏരിയ, റെയ്ൻ വാട്ടർ ഹാർവെസ്റ്റിങ് ടാങ്ക്, കേബിൾ ഡക്ട്, ഡ്രെയ്നേജ് തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
ക്ലോക്ക് ടവറിന്റെയും, മതിലിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്.
ഇതോടൊപ്പം പെയ്ന്റിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെയും പഴയ കെട്ടിടത്തിന്റെയും വൈദ്യുതീകരണ പ്രവർത്തനങ്ങൾ, ശുചിമുറികൾ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട
സംയുക്ത സ്ഥലപരിശോധനയും ഇന്നലെ മാത്യു കുഴൽനാടന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്നു.
നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കെഎസ്ആർടിസി, അഗ്നിരക്ഷാസേന, കെഎസ്ഇബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം എംഎൽഎയുടെ നേതൃത്വത്തിൽ നടന്നു. യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, ചെയർപഴ്സൻ ജോയ്സ് മേരി ആന്റണി, കെഎസ്ആർടിസി എടിഒ രാജേഷ്, ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബിനിത, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.ജി.
റാണി, ഫയർ ഓഫിസർ എൻ. സതീശൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ.
ബിനു, നഗരസഭ ഓവർസീയർ കെ.എം. ഗിരീശൻ എന്നിവർ പ്രസംഗിച്ചു.
വർഷങ്ങളായി പൂർത്തിയാകാതെ കിടന്നിരുന്ന മൂവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോ നവീകരണം 2023-24 വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി രൂപ ചെലവഴിച്ചാണ് നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ മാസ്റ്റർ റൂം, ഇൻഫർമേഷൻ ഏരിയ, വനിതാ, പുരുഷ ജീവനക്കാർക്ക് പ്രത്യേക വിശ്രമ മുറികൾ, യാത്രികർക്കു വേണ്ടി ആധുനിക കാത്തിരിപ്പ് കേന്ദ്രം, ശുചിമുറികൾ, വാഷ് ഏരിയ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

