കാക്കനാട് ∙ ലഹരിക്ക് പ്രാധാന്യം നൽകുന്ന ‘കിളി പോയി’ സിനിമയിൽ അഭിനയിച്ചതിനു ശേഷമാണു ലഹരിയുടെ ദൂഷ്യത്തെ കുറിച്ചു താൻ കൂടുതൽ ബോധവാനായതെന്ന് നടൻ അജു വർഗീസ്. ഈ തിരിച്ചറിവിനെ തുടർന്ന് ഇതേ സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനുള്ള വാഗ്ദാനം താനും ആസിഫ് അലിയും നിരസിച്ചെന്നും തൃക്കാക്കരയിൽ ഹൈബി ഈഡൻ എംപി സംഘടിപ്പിച്ച ‘നോ എൻട്രി’ ലഹരി വിരുദ്ധ പ്രചാരണ ചടങ്ങിൽ അജു പറഞ്ഞു.
സിനിമകളിലെ ലഹരി ഉപയോഗം യുവജനങ്ങളെ ആകർഷിക്കുന്നുവെന്ന തോന്നലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കാരണം. ഒട്ടേറെ ലഹരി വിരുദ്ധ സംഘടനകൾ ഇതുമായി ബന്ധപ്പെട്ടു തന്നോട് സംസാരിച്ചിരുന്നതായും അജു പറഞ്ഞു.
തൃക്കാക്കരയിൽ ‘നോ എൻട്രി’ ലഹരിവിരുദ്ധ പ്രചാരണം
കാക്കനാട്∙ ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘നോ എൻട്രി’ ലഹരിവിരുദ്ധ പ്രചാരണത്തിനു തൃക്കാക്കരയിൽ തുടക്കമായി. യുവജനങ്ങളെയും കുട്ടികളെയും ലഹരിയുടെ സ്വാധീനത്തിൽ നിന്നു സംരക്ഷിക്കാൻ ലക്ഷ്യമിടുന്നതാണു പദ്ധതി.
ജെയിൻ ഡീംഡ് ടു ബി സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷന്റെ പിന്തുണയോടെ ഫോർത്ത് വേവ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ തുടങ്ങിയവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
തൃക്കാക്കരയിൽ ബോധവൽക്കരണ റാലികൾ, പ്രാദേശിക ലഹരിവിരുദ്ധ സെൽ രൂപീകരണം, സ്കൂളുകളിൽ ബോധവൽക്കരണം തുടങ്ങിയവ നടപ്പാക്കും.
ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ റാഷിദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു.
നടൻ അജു വർഗീസ്, ജെയിൻ ഡീംഡ് ടു ബി സർവകലാശാല വൈസ് ചാൻസലർ ഡോ. ജെ.ലത, ഫോർത്ത് വേവ് ഫൗണ്ടേഷൻ ഡയറക്ടർ സി.സി.ജോസഫ്, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ, തൃക്കാക്കര നഗരസഭ വൈസ് ചെയർപഴ്സൻ ഷെറീന ഷുക്കൂർ, സ്ഥിര സമിതി ചെയർമാൻമാരായ എം.എസ്.അനിൽകുമാർ, പി.എസ്.സുജിത്, ടി.ടി.ബാബു, എം.ടി.ഓമന, ടീനു ജിപ്സൺ, നഗരസഭ പ്രതിപക്ഷ േനതാവ് സി.പി.സാജൽ, സേവ്യർ തായങ്കേരി, ഹംസ മൂലയിൽ, നഗരസഭ സെക്രട്ടറി ടി.െക.സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

