കാക്കനാട് ∙ തൃക്കാക്കര നഗരസഭയിൽ ഹരിതകർമ സേനയുടെ അനിശ്ചിതകാല സമരം അവസാനിച്ചതോടെ ഗാർഹിക മാലിന്യ നീക്കം ഭാഗീകമായി പുനരാരംഭിച്ചു.
ഇന്നു മുതൽ വീടുകളിൽ നിന്നു പൂർണ തോതിൽ മാലിന്യം എടുത്തു തുടങ്ങുമെന്ന് സേനാംഗങ്ങൾ പറഞ്ഞു. നഗരസഭയുടെ മാലിന്യ സംഭരണ യാഡിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ പുതിയ കരാർ നൽകുമെന്ന് നഗരസഭാധ്യക്ഷ രാധാമണി പിള്ള ഉറപ്പു നൽകിയതായി ഹരിതകർമ സേന യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കാൻ കരാറുകാരന്റെ ചെലവിൽ രണ്ടു 2 തൊഴിലാളികളെ കൂടി നിയമിക്കും. ഹരിതകർമ സേനയുടെ സമരം മൂലം പല പ്രദേശങ്ങളിലെയും വീടുകളിലെ മാലിന്യം ഏതാനും ദിവസമായി നഗരസഭ ശേഖരിച്ചിരുന്നില്ല.
നഗരസഭയുടെ സംഭരണ യാഡിലും മാലിന്യം കെട്ടിക്കിടക്കുകയായിരുന്നു. ഹരിതകർമ സേനയ്ക്കു മേൽ ജോലി ഭാരം അടിച്ചേൽപ്പിക്കുന്നു എന്നതുൾപ്പെടെയുള്ള പരാതിയുമായാണ് 2 ദിവസം മുൻപ് അനിശ്ചിതകാല പണി മുടക്ക് തുടങ്ങിയത്.
അധ്യക്ഷയുമായി നടത്തിയ ചർച്ചയിൽ സിപിഎം ഏരിയ സെക്രട്ടറി എ.ജി.ഉദയകുമാർ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സി.കെ.ഷാജി, ഏരിയ കമ്മിറ്റിയംഗം കെ.ആർ.ജയചന്ദ്രൻ, ലോക്കൽ സെക്രട്ടറി ടി.എ.സുഗതൻ, ഹരിതകർമ സേന വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.ബി.ദാസൻ, സെക്രട്ടറി എം.എം.നാസർ, കൗൺസിലർ പി.സി.മനൂപ് തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

