മൂവാറ്റുപുഴ ∙ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ പിടിയിൽ. സൗത്ത് കളമശേരി റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കരിമക്കാട് ഉന്നതിയിൽ ഇലവുംകുടി വീട്ടിൽ സെബാസ്റ്റ്യൻ തങ്കച്ചനെ (സെബാട്ടി–40) ആണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കളമശേരിയിലെ ഒളിത്താവളത്തിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ കളമശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മോഷണ കേസുകൾ ഉണ്ട്.
എസ്ഐമാരായ പി.സി.ജയകുമാർ, ബിനു വർഗീസ്, സീനിയർ സിപിഒമാരായ ബിബിൽ മോഹൻ, നിഷാന്ത് കുമാർ, ഹാരിസ്, രഞ്ജിത് രാജൻ, ശ്രീജു രാജൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

