കൊച്ചി∙ പ്രശസ്ത ഫോട്ടോ എഡിറ്ററും നാഷനൽ ജ്യോഗ്രഫിക് മാഗസിൻ ഫൊട്ടോഗ്രഫി വിഭാഗം മുൻ ഡപ്യൂട്ടി ഡയറക്ടറുമായ കാത്തി മൊറാൻ മനോരമ ഹോർത്തൂസിൽ എത്തുന്നു. നാച്വറൽ ഹിസ്റ്ററി പ്രോജക്ടുകളിൽ മാഗസിന്റെ ആദ്യത്തെ സീനിയർ എഡിറ്റർ കൂടിയായ അവർ, ഫൊട്ടോഗ്രഫി മത്സര വിജയികൾക്ക് ഉപഹാരം സമ്മാനിക്കും.
ഹോർത്തൂസും ജർമൻ സാംസ്കാരിക കേന്ദ്രം ഗൊയ്ഥെ സെൻട്രവും കേരള വനം വകുപ്പും ചേർന്നു നടത്തിയ ഇറ്റ്സ് റെയ്നിങ് മൺസൂൺ ഫൊട്ടോഗ്രഫി മത്സരത്തിലെ വിജയികളുമായി 27നു കൊച്ചി സുഭാഷ് പാർക്കിൽ അവർ സംവദിക്കും. കേരളത്തിൽ ജർമനിയുടെ ഓണററി കോൺസൽ ആയ ഡോ.
സയിദ് ഇബ്രാഹിമിന്റെയും ഇന്റർനാഷനൽ ലീഗ് ഓഫ് കൺസർവേഷൻ ഫൊട്ടോഗ്രഫേഴ്സിന്റെയും (ഐഎൽസിപി) നേതൃത്വത്തിലാണു മൺസൂൺ ഫൊട്ടോഗ്രഫി ക്യാംപുകളും മത്സരവും സംഘടിപ്പിച്ചത്.
ഐഎൽസിപി സ്ഥാപകാംഗവും നിലവിലെ ബോർഡംഗവുമാണു കാത്തി മൊറാൻ. 28നു ഹോർത്തൂസ് വേദിയിൽ കാത്തി നയിക്കുന്ന ഫൊട്ടോഗ്രഫി മാസ്റ്റർ ക്ലാസ്, പ്രകൃതിയുടെയും ജീവജാലങ്ങളുടെയും ചിത്രങ്ങൾ ക്യാമറയിൽ പകർത്താൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനകരമാകും. നാഷനൽ ജ്യോഗ്രഫിക്കിന്റെ ശ്രദ്ധേയമായ വനം–വന്യജീവി, കടൽ– കടൽജീവിപ്പതിപ്പുകളിൽ കാത്തി മൊറാന്റെ കയ്യൊപ്പു കാണാം.
ദി ആഫ്രിക്ക ഡയറീസ്, ടൈഗേഴ്സ് ഫോറെവെർ തുടങ്ങി അവർ എഡിറ്റ് ചെയ്ത ഒട്ടേറെ പുസ്തകങ്ങളും ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവരുടെ റഫറൻസ് ഗ്രന്ഥങ്ങളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

