കൊച്ചി ∙ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ലിറ്റ്മസ് സ്വതന്ത്രചിന്ത സമ്മേളന വേദിയിൽ എത്തിയയാളുടെ പക്കൽ തോക്ക് കണ്ടെത്തിയതു പരിഭ്രാന്തി പരത്തി. ബംഗ്ലദേശ് എഴുത്തുകാരി തസ്ലിമ നസ്റിൻ വൈകിട്ടു പങ്കെടുക്കുന്ന പരിപാടിയായതിനാൽ സംഘാടകർ ഉടൻ പൊലീസിനെ വിവരമറിയിച്ചു.
രാവിലെ 8.30ന് ആരംഭിച്ച സമ്മേളനത്തിൽ വിവിധ സെഷനുകൾ നടക്കുന്നതിനിടെ 11 മണിയോടെയാണു തോക്ക് കൈവശംവച്ചയാൾ അകത്തുകടന്നതായി സംഘാടകർ മനസ്സിലാക്കിയത്. വിവരമറിയിച്ചതനുസരിച്ച് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ഉദയംപേരൂർ കൊച്ചുപള്ളി സ്വദേശി അജീഷാണു പിടിയിലായത്.
ഉദയംപേരൂർ വിദ്യാധരൻ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. വധഭീഷണിയുള്ളതിനാൽ സ്വയരക്ഷയ്ക്കായാണു തോക്കു കൈവശംവച്ചതെന്ന് ഇയാൾ പറഞ്ഞു.
അജീഷിന്റെ തോക്കിനു ലൈസൻസ് ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചു. രാവിലെ 11നു ശ്രീജിത്ത് പണിക്കരും സി.
രവിചന്ദ്രനും പങ്കെടുത്ത ‘ഭീതിദിവസം അനുസ്മരിക്കണോ’ എന്ന സെഷൻ നടക്കുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത നാലായിരത്തോളം പേരും സ്പോട് റജിസ്റ്റർ ചെയ്തവരുമാണു പരിപാടിയിൽ പങ്കെടുത്തത്. ബൗൺസർമാരുടെ പരിശോധനയ്ക്കിടെ, തോക്ക് കയ്യിലുണ്ടെന്നും ലൈസൻസുള്ളതാണെന്നും വ്യക്തമാക്കിയ ആൾ അകത്തുകടക്കുകയായിരുന്നു.
പൊലീസ് ആളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതോടെ ആശങ്ക ഒഴിവായെങ്കിലും പരിപാടി നിർത്തി വേദി പൂർണമായി പരിശോധിക്കാനായിരുന്നു തീരുമാനം.
തുടർന്ന് ആളുകളെ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ച് ബാഗുകൾ ഉൾപ്പെടെ പരിശോധിച്ചാണു പിന്നീട് ആളുകളെ പ്രവേശിപ്പിച്ചത്.
ഏറെ നേരം ഇൻഡോർ സ്റ്റേഡിയം പരിസരത്തേക്കുള്ള വാഹനഗതാഗതം പൊലീസ് തടഞ്ഞു. സമ്മേളനം ഉച്ചയോടെ പുനരാരംഭിച്ചു.
കസ്റ്റഡിയിലെടുത്ത അജീഷിനെ പൊലീസ് പിന്നീട് വിട്ടയച്ചു. കേസെടുത്തിട്ടില്ല.സ്വതന്ത്രചിന്ത മുന്നോട്ടുനയിച്ചവരെ ആദരിക്കുന്നതിനുള്ള എസെൻസ് ഗ്ലോബലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം പ്രഫ.
ടി.ജെ. ജോസഫ്, തസ്ലിമ നസ്റിനു സമ്മാനിച്ചു.
ഫ്രീതിങ്കർ ഓഫ് ദി ഇയർ പുരസ്കാരം ഡോ. ആരിഫ് ഹുസൈൻ തെരുവത്തിനും യങ്ഫ്രീ തിങ്കർ പുരസ്കാരങ്ങൾ പ്രസാദ് വേങ്ങര, വി.
രാകേഷ് എന്നിവർക്കും നൽകി. വിജയകുമാർ ബ്ലാത്തൂർ, വിഷ്ണു വാസുദേവ്, ചന്ദ്രശേഖർ രമേഷ് എന്നിവർക്കു സമൂഹത്തിൽ ശാസ്ത്രപരത വളർത്തുന്നതിനുള്ള പോപ്സെ അവാർഡ് സമ്മാനിച്ചു.
‘‘31 വർഷമായി പലായനത്തിലാണു ഞാൻ.
യുക്തിവാദിയല്ല. മനുഷ്യാവകാശങ്ങളെയും സ്ത്രീകളെയും അടിച്ചമർത്തുന്നതിനെതിരെയാണു ഞാൻ ശബ്ദിക്കുന്നത്.
മതതീവ്രവാദം എതിർക്കപ്പെടേണ്ടതാണ്’’– അവാർഡ് സ്വീകരിച്ച് തസ്ലിമ നസ്റിൻ പറഞ്ഞു. എസൻസ് ഗ്ലോബൽ പ്രസിഡന്റ് പ്രവീൺ വി. കുമാർ, ആരിഫ് ഹുസൈൻ തെരുവത്ത്, പി.
സാബിൽരാജ്, റിജു കാലിക്കറ്റ്, ഡോ. സിറിയക് അബി ഫിലിപ്സ്, രമേഷ് പിഷാരടി, പ്രവീൺ രവി, സുരേഷ് ചെറൂളി, ഹരീഷ് തങ്കം, ഡോ.
യു. നന്ദകുമാർ, ഡോ.
ആർ. ഹരീഷ്കൃഷ്ണൻ, നിഷാദ് കൈപ്പള്ളി, ഡോ.ഷാ സുൽത്താൻ, അഡ്വ.
ബി.എൻ. ഹസ്കർ, അഡ്വ.
ജയശങ്കർ, അഭിലാഷ് കൃഷ്ണൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

