എളങ്കുന്നപ്പുഴ∙വൈപ്പിൻ- ഫോർട്ട്കൊച്ചി യാത്രയ്ക്ക് റോ റോ വീണ്ടും ഒന്നുമാത്രമായി; ഇതോടെ യാത്രാക്ലേശം പതിന്മടങ്ങായി. റോ റോ സേതുസാഗർ -1 അറ്റകുറ്റപ്പണിക്കു കയറ്റിയതിനെ തുടർന്നാണിത്. മുംബൈയിൽ നിന്നുള്ള വിദഗ്ധരെത്തി തകരാർ പരിഹരിച്ചാലേ സർവീസ് നടത്താനാവൂ.
ഇതിനായി ഓർഡർ നൽകിയെങ്കിലും എത്ര ദിവസം വേണ്ടിവരുമെന്നു വ്യക്തമല്ല. വൈപ്പിനിലും ഫോർട്ട്കൊച്ചിയിലും റോ റോയിൽ കയറാനെത്തുന്ന വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീളുകയാണ്. വൈപ്പിൻ ജെട്ടിയിൽ നിന്നു ഒന്നര കിലോമീറ്റർ അകലെയുള്ള ഗോശ്രീ ജംക്ഷൻ വരെ വാഹനനിര നീണ്ടു.
അടിയന്തര ആവശ്യത്തിനു വാഹനവുമായി എത്തുന്നവർ നട്ടം തിരിയുന്നു. പലരും തിരിച്ചു പോയി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് നിശ്ചിത സ്ഥലങ്ങളിൽ എത്തുന്നത്. സേതുസാഗർ-1 ഇടയ്ക്കിടെ തകരാറിലാകുന്നത് യഥാസമയം വിദഗ്ധരെ കൊണ്ടു അറ്റകുറ്റപ്പണി നടത്താത്തതു മൂലമാണെന്നു റോ റോ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ കൺവീനർ ജോണി വൈപ്പിൻ ആരോപിച്ചു.
തകരാറിലാകുന്ന യന്ത്രഭാഗങ്ങൾ മാറ്റി പുതിയതു സ്ഥാപിക്കാനും നടപടിയില്ല. നിലവിൽ 2 റോ റോ മാത്രമുള്ള സർവീസിൽ, മൂന്നാമത്തേത് കൊച്ചിൻ ഷിപ്പ്യാഡിൽ നിർമാണത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

