കാക്കനാട്∙ സീപോർട്ട് എയർപോർട്ട് റോഡരികിൽ സ്വകാര്യ വ്യക്തികൾ കയ്യേറി കൈവശം വച്ചിരുന്ന 12 കോടി രൂപ മൂല്യമുള്ള പുറമ്പോക്ക് സ്ഥലം റവന്യു ഉദ്യോഗസ്ഥർ തിരികെ പിടിച്ചു. ടിവി സെന്ററിനു സമീപം 30–35 ലക്ഷം രൂപ സെന്റിന് വിലയുള്ള 35 സെന്റ് സ്ഥലമാണ് കണയന്നൂർ തഹസിൽദാർ ഡി.വിനോദിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
ഇവിടെ നിലമൊരുക്കൽ നടത്തിയിരുന്ന മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു പൊലീസിനു കൈമാറി. സ്ഥലത്തു നിന്നു മരങ്ങൾ മുറിച്ചു കടത്തിയതായും കണ്ടെത്തി.
സ്ഥലത്തിന്റെ ഒരു ഭാഗം നേരത്തേ സ്വകാര്യ കെട്ടിട നിർമാണ കമ്പനി സർക്കാരിൽ പണമടച്ചു വാങ്ങിയിരുന്നു.
ശേഷിക്കുന്ന സ്ഥലമാണ് ഏതാനും പേർ വേലികെട്ടി കൈവശപ്പെടുത്തിയിരുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു സ്ഥലം നിരപ്പാക്കുന്നതു ശ്രദ്ധയിൽപ്പെട്ട
സിപിഐ തൃക്കാക്കര ലോക്കൽ സെക്രട്ടറി പ്രമേഷ് വി.ബാബു റവന്യു അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥ സംഘം ഇന്നലെ സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തതും സ്ഥലം അളന്നു തിട്ടപ്പെടുത്തിയതും. ഡപ്യൂട്ടി തഹസിൽദാർ ബിനോ തോമസ്, സ്പെഷൽ വില്ലേജ് ഓഫിസർ സി.സി.ജോർജ് എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.
റവന്യു വകുപ്പിന്റെ ഉടമസ്ഥാവകാശ ബോർഡ് ഇന്നു സ്ഥാപിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]