ആലുവ∙ നിയോജകമണ്ഡലത്തിൽ ചെറുതും വലുതുമായ 12 റോഡുകൾ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. ഇതിൽ ഇടപ്പള്ളി– മൂവാറ്റുപുഴ റോഡിൽ ആലുവ നിയോജകമണ്ഡലത്തിന്റെ ഭാഗമായ തേവയ്ക്കൽ മുതൽ പൂക്കാട്ടുപടി വരെയുള്ള 4 കിലോമീറ്റർ ഭാഗം ഒട്ടും സഞ്ചാരയോഗ്യമല്ലെന്നും ഇതിന് 5.5 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം മന്ത്രിയോടു നേരിട്ടും സഭയിലും മുൻപു പലവട്ടം ഉന്നയിച്ചതാണെന്നും എംഎൽഎ പറഞ്ഞു.
ബാക്കി 11 റോഡുകൾ ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിനു വേണ്ട
തുകയും അനുവദിക്കണം. ടെൻഡർ നടപടി പൂർത്തിയായ ആലുവ– മൂന്നാർ റോഡിൽ റൂറൽ എസ്പി ഓഫിസ് മുതൽ എംഇഎസ് ജംക്ഷൻ വരെയുള്ള റോഡ് നിർമാണം മഴ മൂലം കരാറുകാരൻ തുടങ്ങിയിട്ടില്ല.
ഇത് അടിയന്തരമായി പൂർത്തിയാക്കുന്നതിനു കരാറുകാർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകണം. തോട്ടുമുഖം– കൊച്ചിൻ ബാങ്ക്– കോമ്പാറ– മണലിമുക്ക് റോഡിനു ഫണ്ട് അനുവദിച്ചിട്ടും നിർമാണം നടന്നിട്ടില്ല.
തീരെ പരിതാപകരമാണ് ഈ റോഡിന്റെ അവസ്ഥ. കിൻഫ്രയ്ക്കു നൽകിയ എൻഒസി റദ്ദാക്കി റോഡ് പണി ഉടൻ ആരംഭിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
12 റോഡുകൾ
ആലുവ നിയോജകമണ്ഡലത്തിൽ ബിഎംബിസി നിലവാരത്തിൽ പുനരുദ്ധരിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ട
റോഡുകളും തുകയും: ഇടപ്പള്ളി–മൂവാറ്റുപുഴ (5.5 കോടി), എടത്തല–തായിക്കാട്ടുകര (5 കോടി), തുരുത്ത് റോഡ് (4 കോടി), മംഗലപ്പുഴ–പാനായിത്തോട് (3.60 കോടി), എടത്തല–പേങ്ങാട്ടുശേരി റോഡ് (3 കോടി), കാർമൽ–മനയ്ക്കപ്പടി (3.60 കോടി), കമ്പനിപ്പടി–മാന്ത്രയ്ക്കൽ–കുന്നുംപുറം–പൈപ്പ് ലൈൻ (1.25 കോടി), കുഴിവേലിപ്പടി–വെട്ടിക്കുഴ (2.75 കോടി), ഇളയരാജ പാലസ് റോഡ് (2.65 കോടി), ഹെർബർട്ട് റോഡ് 2 (1.25 കോടി), ഹെർബർട്ട് റോഡ് 2 (1.75 കോടി), സ്റ്റാഫ് ക്വാർട്ടേഴ്സ് റോഡ് (50 ലക്ഷം).
റോഡ് ഫണ്ട്: പരിശോധിച്ച് തീരുമാനിക്കുമെന്ന് മന്ത്രി
ഇടപ്പള്ളി– മൂവാറ്റുപുഴ റോഡിൽ തേവയ്ക്കൽ മുതൽ പൂക്കാട്ടുപടി വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ പിഡബ്ല്യുഡി വിലയിരുത്തിയെന്നും ഇതിനുള്ള ഫണ്ട് കണ്ടെത്തുന്ന കാര്യം പരിശോധിച്ചു തീരുമാനിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് സബ്മിഷനു മറുപടി നൽകി. കിൻഫ്ര പദ്ധതി പൂർത്തിയാകുന്ന മുറയ്ക്കു മാത്രമേ തോട്ടുമുഖം– മണലിമുക്ക് റോഡിന്റെ നിർമാണം നടക്കുകയുള്ളൂ.
ഇതിനു ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഫണ്ട് അനുവദിക്കാത്തതു മൂലം റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന വിഷയത്തിൽ ഭരണപക്ഷം തന്നെ അനാവശ്യമായി വിമർശിക്കുന്നുവെന്ന എംഎൽഎയുടെ പരാതിയോടു മന്ത്രി പ്രതികരിച്ചതിങ്ങനെ: ‘വിമർശനങ്ങൾ ഒരു ചെവിയിൽ കൂടി കേട്ടു മറുചെവിയിൽ കൂടി പുറത്തുകളയണം.’ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]