
കോതമംഗലം∙ കീരംപാറ പഞ്ചായത്തിൽ പുന്നേക്കാട്– തട്ടേക്കാട് റോഡിനു സമീപം കളപ്പാറ ഭാഗത്തു ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ ഉൾക്കാട്ടിലേക്കു തുരത്തി. കളപ്പാറ തെക്കുമ്മേൽ നഗറിനു സമീപം 3 കൊമ്പൻമാരെയാണ് ഇന്നലെ രാവിലെ കണ്ടത്.
വനപാലകരും നാട്ടുകാരും ജനപ്രതിനിധികളും ചേർന്നു പടക്കം പൊട്ടിച്ചാണു വൈകിട്ടോടെ ചേലമല ഭാഗത്തേക്കു തുരത്തിയത്. ഇതിനിടെ ഒരു ആന തിരിച്ചെത്തിയെങ്കിലും വീണ്ടും തുരത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]