
കൊച്ചി ∙ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് പുറത്തിറക്കുന്ന കരുമാലൂർ ഖാദി സാരിയും അഭിഭാഷക കോട്ടും മന്ത്രി പി. രാജീവ് വിപണിയിൽ അവതരിപ്പിച്ചു.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അധ്യക്ഷത വഹിച്ചു.
അഭിഭാഷക കോട്ടിന്റെ വിപണനോദ്ഘാടനം സ്റ്റേറ്റ് അറ്റോണി അഡ്വ. എൻ.
മനോജ് കുമാറിനു നൽകിയും കരുമാലൂർ ഖാദി സാരികൾ സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫിനു നൽകിയും മന്ത്രി നിർവഹിച്ചു.
അഭിഭാഷക കോട്ട് വേദിയിൽ സ്വയം ധരിച്ചു പ്രദർശിപ്പിച്ച മന്ത്രി പി.
രാജീവ് തുടർന്നു നടന്ന, സെന്റ് തെരേസാസ് കോളജ് ഫാഷൻ ഡിസൈനിങ് വിഭാഗം ഒരുക്കിയ സ്വദേശി 2.0 ഫാഷൻ ഷോയിൽ മോഡലായി റാമ്പിലെത്തുകയും ചെയ്തു. ഖാദി ബോർഡ് ഡയറക്ടർമാരായ കെ.
ചന്ദ്രശേഖരൻ, കെ.എസ് രമേശ് ബാബു, സാജൻ തൊടിക, ഖാദി ബോർഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, കോളജ് ഡയറക്ടർ സിസ്റ്റർ ടെസ, ഖാദി ബോർഡ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫിസർ എസ്.
ശിഹാബുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]