
മൂവാറ്റുപുഴ∙ കള്ള വോട്ടു ചേർക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്– സിപിഎം കൗൺസിലർമാർ തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ നഗരസഭ വളഞ്ഞത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
ഇന്നലെ വൈകിട്ട് നഗരസഭയിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ഹിയറിങ്ങിലാണ് കോൺഗ്രസ് കൗൺസിലർ കെ.കെ. സുബൈറും സിപിഎം കൗൺസിലർ കെ.ജി.
അനിൽകുമാറും തമ്മിൽ ഏറ്റുമുട്ടിയത്. സുബൈർ സമീപ പഞ്ചായത്തിൽ നിന്നുള്ളവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അനധികൃതമായി ഇടപെടുന്നു എന്നാരോപിച്ചാണ് അനിൽകുമാർ പ്രതിഷേധിച്ചത്.
തർക്കം ഏറ്റുമുട്ടലിലെത്തി. ഇരു ഭാഗത്തും പ്രവർത്തകരും സംഘടിപ്പിച്ചതോടെ സംഘർഷം രൂക്ഷമായി.
ഏറ്റുമുട്ടലിനിടെ കൈക്കു പരുക്കേറ്റ അനിൽകുമാറിനെ പ്രവർത്തകർ ആശുപത്രിയിലേക്കു മാറ്റി.വിവരം അറിഞ്ഞു കൂടുതൽ സിപിഎം പ്രവർത്തകർ എത്തി നഗരസഭ വളഞ്ഞതോടെ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് എത്തി. പൊലീസ് ചർച്ച നടത്തിയെങ്കിലും സുബൈർ പുറത്തു പോകാൻ തയാറായില്ല. ഓഫിസ് സമയം കഴിഞ്ഞതോടെ നഗരസഭ ചെയർമാനും സ്ഥിരസമിതി അധ്യക്ഷൻ കെ.എം.
അബ്ദുൽ സലാമും സിപിഎം ഏരിയ സെക്രട്ടറി അനീഷ് മാത്യുവുമായി പൊലീസ് നടത്തിയ ചർച്ചകൾക്കൊടുവിൽ സുബൈറിന്റെ സഹായികളെ വൻ പൊലീസ് സംരക്ഷണയിൽ പുറത്തേക്കു കൊണ്ടുവന്നെങ്കിലും ഇവരെ കയറ്റിയ പൊലീസ് ജീപ്പ് സിപിഎം തടഞ്ഞത് സംഘർഷം രൂക്ഷമാക്കി.
പൊലീസും സിപിഎം പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ നീക്കി വാഹനം പുറത്തു കടത്തിയത്. നഗരസഭ ഓഫിസിനു മുന്നിൽ നിന്ന് സിപിഎം പ്രവർത്തകർ പിരിഞ്ഞു പോയതോടെയാണു സുബൈറിനെ പൊലീസ് പുറത്തേക്കു കൊണ്ടു പോയത്.
സുബൈറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]