
ചെല്ലാനം∙ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാത്തതു മൂലം കൃഷിയിറക്കാൻ കഴിയാതെ പൊക്കാളി കർഷകർ. ആറു മാസം നെൽക്കൃഷിയും ആറു മാസം മത്സ്യക്കൃഷിയുമാണ് പാടശേഖരങ്ങളിൽ നടക്കേണ്ടത്.
ഇതിന്റെ ഭാഗമായി ഏപ്രിൽ 15 നു മുൻപ് മത്സ്യക്കൃഷി അവസാനിപ്പിച്ച് പാടശേഖരത്തിൽ നിന്ന് ഉപ്പുവെള്ളം ഒഴിവാക്കി പൊക്കാളിക്കൃഷിക്കായി വിട്ടു കൊടുക്കണമെന്നാണ് കലക്ടർ ചെയർമാനായ പൊക്കാളി നില വികസന ഏജൻസിയുടെ ഉത്തരവ്. എന്നാൽ, ഇത് നടപ്പാകുന്നില്ലെന്ന് പൊക്കാളി കർഷകർ പറയുന്നു.
മറുവക്കാട് പാടശേഖരത്തിൽ മത്സ്യക്കൃഷിയുടെ കാലാവധി പൂർത്തിയായിട്ടു 3 മാസം പിന്നിടുന്നു.
പക്ഷേ, വയൽ തട്ടുകളിൽ ഇപ്പോഴും 12 ഇഞ്ചോളം ഉപ്പുവെള്ളം ശേഷിക്കുന്നു. കൃഷി ഓഫിസർ മുതൽ കലക്ടർ വരെയുള്ള ഉദ്യോഗസ്ഥരുടെ രേഖാമൂലമുള്ള ഉറപ്പിൽ വെള്ളത്തിൽ മുക്കി കിളിർപ്പിച്ച പൊക്കാളി വിത്തുകൾ നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
സർക്കാർ അനുവദിച്ച സൗജന്യ വൈദ്യുതിയും പമ്പുകളും ഉപയോഗിച്ചു എത്രയും വേഗത്തിൽ വെള്ളം ഒഴിവാക്കണമെന്നാണ് കർഷകരുടെ ആവശ്യം. അല്ലെങ്കിൽ, ഇക്കുറി കൃഷി മുടങ്ങും. കിളിർപ്പിച്ച വിത്തുകൾ വിതയ്ക്കാൻ കഴിയാതെ വന്നാൽ കലക്ടർക്ക് സമർപ്പിക്കുമെന്നു പൊക്കാളിക്കൃഷി സംരക്ഷണ സമിതി പ്രസിഡന്റ് ഫ്രാൻസിസ് കളത്തുങ്കൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]