
അങ്കമാലി ∙ ഹീമോഫീലിയ സൊസൈറ്റി അങ്കമാലി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹീമോഫീലിയ രോഗികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും ഹീമോഫീലിയ രോഗികളായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് വിതരണവും റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ ഷിയോ പോൾ മുഖ്യസന്ദേശം നൽകി.‘സേവ് വൺ ലൈഫ്’ പദ്ധതിയുടെ ഭാഗമായി 23 ഹീമോഫീലിയ വിദ്യാർഥികൾക്ക് 30,000 രൂപ വീതമാണ് സ്കോളർഷിപ് നൽകിയത്.
ഹീമോഫീലിയ വിദ്യാർഥികളുടെ ഡിഗ്രി, പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ചെലവ് പൂർണമായും ഹീമോഫീലിയ ഫെഡറേഷൻ വഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.ചാപ്റ്റർ പ്രസിഡന്റ് ലക്സി ജോയ് അധ്യക്ഷത വഹിച്ചു.
കെടിഡിസി ഡയറക്ടർ ബോർഡ് അംഗം ബെന്നി മൂഞ്ഞേലി, ഡിപിസി അംഗം റീത്ത പോൾ, നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏലിയാസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ്, ബിജു പൂപ്പത്ത്, ചാപ്റ്റർ സെക്രട്ടറി കെ.
പ്രഭാകരൻ, ലാൽ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]