
പെരിയാർവാലി കനാൽ അപകടാവസ്ഥയിൽ; ബലക്ഷയമുള്ള പാലങ്ങൾ പുതുക്കിപ്പണിയുന്നില്ല
മുളന്തുരുത്തി ∙ 5 വർഷം മുൻപ് അപകടാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടിട്ടും പെരിയാർവാലി കനാൽ പാലങ്ങൾ പുതുക്കിപ്പണിയാതെ അധികൃതർ. ആരക്കുന്നം-പുളിക്കമാലി റോഡിൽ കാഞ്ഞിരിക്കാപ്പിള്ളിയിൽ പെരിയാർവാലി കനാലിനു കുറുകെയുള്ള 2 പാലങ്ങളാണു വർഷങ്ങളായി ശോചനീയാവസ്ഥയിലുള്ളത്.
2019ൽ പാലത്തിന്റെ അവസ്ഥ നേരിൽക്കണ്ടു ബോധ്യപ്പെട്ട പിവിഐപി അസി.
എക്സിക്യൂട്ടീവ് എൻജിനീയർ പാലം തകരാൻ സാധ്യതയുള്ളതിനാൽ പാലത്തിൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ബോർഡും സ്ഥാപിച്ചു. പിന്നീടാരും ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച നിലയിൽ.
ആരക്കുന്നം-കാഞ്ഞിരിക്കാപ്പിള്ളി-പുളിക്കമാലി റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തപ്പോഴും പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ഉയർന്നെങ്കിലും അറ്റകുറ്റപ്പണി പോലും നടത്തിയില്ല. റോഡിലെ ടാറിങ്ങിന്റെ ബലത്തിലാണു പാലം തകരാതെ നിൽക്കുന്നതെന്നാണു നാട്ടുകാർ പറയുന്നത്.
35 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പൂർണമായും ഇളകി കമ്പികൾ ദ്രവിച്ച അവസ്ഥയിലാണ്. ഒട്ടേറെ സ്ഥലങ്ങളിൽ വിള്ളലും വീണിട്ടുണ്ട്.
ഭാരവാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രധാന റോഡായതിനാൽ ടോറസ് ലോറികളടക്കം ഇപ്പോഴും പാലത്തിലൂടെ പോകുന്നുണ്ട്. പാലത്തിനു ബലക്ഷയം ഉള്ളതായി ബോധ്യപ്പെട്ടതിനാൽ വലിയ അപകടത്തിനു കാക്കാതെ പുതുക്കിപ്പണിയാൻ അധികൃതർ നടപടിയെടുക്കണമെന്നാണു ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]