
എറണാകുളം ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജലവിതരണം മുടങ്ങും
മരട് ∙ ജല ശുദ്ധീകരണ ശാലയിലേക്കുള്ള പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മരട് നഗരസഭയിലും കുമ്പളം പഞ്ചായത്ത് പ്രദേശത്തും 22ന് ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങും.
അവധിക്കാല കായിക പരിശീലന ക്യാംപ്
ഫോർട്ട്കൊച്ചി∙ ബീച്ച് ഹെൽത്ത് ക്ലബ് കുട്ടികൾക്കുള്ള അവധിക്കാല കായിക പരിശീലന ക്യാംപ് ഇന്ന് ആരംഭിക്കും. കളരി, ഗുസ്തി, ബോഡി ബിൽഡിങ്, ബോക്സിങ് എന്നിവയിലാണ് സൗജന്യ പരിശീലനം. 82812 20455.
അഷ്ടമുടി വിനോദയാത്ര
പിറവം∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 23നു അഷ്ടമുടി വിനോദയാത്ര പുറപ്പെടും. കായൽ യാത്രയ്ക്കും സൗകര്യം ഉണ്ടാകും. 9744646413.