പെരുമ്പാവൂർ ∙ മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചു, കെഎസ്ആർടിസി ബസുകൾ അടക്കം കുടുങ്ങി. എഎം റോഡിൽ ആശുപത്രിപ്പടിക്കു സമീപം തോട്ടുങ്കൽ റോഡിലേക്കുളള പ്രവേശന കവാടമാണ് മുന്നറിയിപ്പില്ലാതെ പൊളിച്ചത്.
കെഎസ്ആർടിസി സ്റ്റാൻഡിലേക്കുള്ള ബസുകളും ഭാരവാഹനങ്ങളും എംസി റോഡിലേക്കു പോകുന്ന വഴിയാണിത്. ഈ വാഹനങ്ങൾ ഇവിടെ എത്തിയപ്പോഴാണ് വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയുന്നത്.
ഇതോടെ വാഹനങ്ങളെല്ലാം തിരിച്ചു കല്ലുങ്കൽ റോഡിലെയും മറ്റും പോകേണ്ടി വന്നു.
ഇതു വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. തിരക്കുള്ള റോഡിൽ വാഹനങ്ങൾ തിരിക്കുന്നത് ഗതാഗത സ്തംഭനത്തിനു കാരണമായി.തോട്ടുങ്കൽ റോഡിലെ പ്രവേശന കവാടത്തിലെ കാന പൊളിച്ചു പണിയുന്നതിനാണു വെട്ടിപ്പൊളിച്ചത്.
ഈ ഭാഗത്ത് കുഴി രൂപപ്പെട്ടതിനാൽ വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടായിരുന്നു. കുഴിയടച്ചു ഗതാഗതം നടക്കുന്നതിനിടയിലാണ് കാന പൊളിച്ചു നിർമാണം തുടങ്ങിയത്.
ഗതാഗതം നിരോധിച്ചു കൊണ്ട് അറിയിപ്പുകൾ ഉണ്ടാകാത്തത് വാഹന യാത്രികരെ ബുദ്ധിമുട്ടിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

