കൊച്ചി ∙ വടുതല റെയിൽവേ മേൽപാലം നിർമാണത്തിന്റെ ഭാഗമായുള്ള ഭാരപരിശോധന അടുത്തയാഴ്ച ആരംഭിക്കും. പൈലടിച്ച് താൽക്കാലിക തൂണ് നിർമിച്ച അതിൽ ഭാരം കയറ്റിയാണു സ്ഥിരത പരിശോധിക്കുന്നത്.
ഭാരപരിശോധന തൃപ്തികരമെന്നു കണ്ടാൽ മേൽപാലത്തിന്റെ രൂപകൽപന മദ്രാസ് ഐഐടിയിലെ വിദഗ്ധരുടെ പരിശോധനയ്ക്കായി സമർപ്പിക്കും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്കു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു.
തുടർന്ന് റോഡ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) ടെൻഡർ വിളിച്ചെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങി.
സെപ്റ്റംബറിലാണു ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് കമ്പനിക്കു കരാർ നൽകിയത്. ഭാര പരിശോധനയ്ക്കു ശേഷം മദ്രാസ് ഐഐടി വിദഗ്ധരുടെ അനുമതി ലഭിച്ചാൽ മേൽപാലം നിർമാണം ആരംഭിക്കാനാകുമെന്ന് ടി.ജെ.
വിനോദ് എംഎൽഎ അറിയിച്ചു. അപ്രോച്ച് റോഡ് ഉൾപ്പെടെ 458 മീറ്ററാണു മൊത്തം മേൽപാതയുടെ നീളം.
പച്ചാളം ഭാഗത്ത് 5 സ്പാനുകളും വടുതല ഭാഗത്ത് 7 സ്പാനുകളും വരുന്ന തരത്തിലാണു പാലത്തിന്റെ ഘടന.
റെയിൽവേ ലൈനിനു മുകളിലായി 33.39 മീറ്റർ വരുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. റെയിൽവേ ലൈനിനു മുകളിലുള്ള സ്പാൻ നിർമാണത്തിനു റെയിൽവേ അധികം വൈകാതെ കരാർ നൽകും.
ചിറ്റൂർ– വടുതല– പച്ചാളം പ്രദേശങ്ങളിലെ ജനങ്ങൾ ദീർഘകാലമായി അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനുള്ള പരിഹാരമാണു വടുതലയിലെ റെയിൽവേ മേൽപാലം. അതേ സമയം, സ്ഥലമേറ്റെടുപ്പ് പൂർത്തിയായി ഒരു വർഷമായിട്ടും പദ്ധതി വീണ്ടും ഇഴഞ്ഞു നീങ്ങുന്നതിൽ നാട്ടുകാർക്കു കടുത്ത പ്രതിഷേധമുണ്ട്.
സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

